വിശപ്പുരഹിത വയനാട്; താലൂക്ക്തല യോഗം 26 മുതല്‍
കല്‍പ്പറ്റ: ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ സഹകരണത്തോടെ വയനാടിനെ സമ്പൂര്‍ണ വിശപ്പുരഹിത ജില്ലയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ചേരുന്ന താലൂക്ക്തല യോഗങ്ങള്‍ 26 മുതല്‍ നടക്കും. ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്ക് കോണ്‍ഫറന്‍സ് ഹാളുകളിലായി യഥാക്രമം 26, 27, 28 തിയതികളിലാണ് യോഗം ചേരുക. തഹസില്‍ദാര്‍മാരുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍, പൊലിസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പദ്ധതിയുമായി സഹകരിക്കുന്ന ഹോട്ടലുകളുടെ വിശദാംശങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കും. വൈത്തിരി, പടിഞ്ഞാറത്തറ, കമ്പളക്കാട്, ചുണ്ടേല്‍, കാട്ടിക്കുളം, കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, പനമരം, മേപ്പാടി, വാളാട്, തലപ്പുഴ, മീനങ്ങാടി തുടങ്ങി 15 ടൗണുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സര്‍ക്കാര്‍ സംവിധാനം വഴി കൂപ്പണുകള്‍ വിതരണം ചെയ്യും. ഇതുപയോഗിച്ച് പദ്ധതിയുടെ ഭാഗമായി സ്റ്റിക്കര്‍ പതിച്ച ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാം. യോഗത്തില്‍ താലൂക്ക് തഹസില്‍ദാര്‍മാര്‍, ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."