അപര്‍ണ ശിവകാമിയുടെ വീടിനു നേരെ ആക്രമണം
പള്ളിക്കല്‍: ശബരിമല ദര്‍ശനത്തിന് പോകാന്‍ തയാറായ കണ്ണൂര്‍ സ്വദേശികളായ രേഷ്മ നിശാന്ത്, ഷനില, കൊല്ലം സ്വദേശി ധന്യ എന്നിവര്‍ക്ക് ആവശ്യമായ സൗകര്യം ചെയ്തു കൊടുക്കുകയും ഇതുമായി ബന്ധപ്പെട്ട് പത്രസമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്ത പള്ളിക്കല്‍ സ്വദേശിയും കാലിക്കറ്റ് എയര്‍പോര്‍ട്ട് സ്‌കൂളിലെ അധ്യാപികയുമായ അപര്‍ണ ശിവകാമിയുടെ വീടിന് നേരെ ആക്രണണം.
കഴിഞ്ഞ ദിവസം അര്‍ധരാത്രി രണ്ടരയോടെ ബൈക്കിലെത്തിയ സംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ഇവരുടെ 13കാരിയായ മകള്‍ കിടന്നുറങ്ങുകയായിരുന്ന മുറിയുടെ ഇരുഭാഗത്തെയും ചില്ലുകളാണ് തകര്‍ന്നു വീണത്. ശബ്ദം കേട്ട് അപര്‍ണയും ഭര്‍ത്താവും പുറത്തിറങ്ങിയതോടെ സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടു. വീടിന് 50 മീറ്റര്‍ ദൂരെ മാറി ബൈക്ക് നിര്‍ത്തിയാണ് ആക്രമികള്‍ എത്തിയത്.
വീട് അക്രമിച്ചവരെ നിയമപരമായി നേരിടുമെന്ന് ഇവര്‍ പറഞ്ഞു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തേഞ്ഞിപ്പലം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യമുള്‍പ്പെടെ പരിശോധിച്ചു വരികയാണെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."