HOME
DETAILS

കരിങ്കല്‍ ഭിത്തിയിടിഞ്ഞു; ഓലിമുകളില്‍ മൂന്ന് വീടുകള്‍ തകര്‍ച്ച ഭീഷണിയില്‍

  
backup
June 27 2017 | 18:06 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e

കാക്കനാട്: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ വെള്ളക്കെട്ടിലായ തൃക്കാക്കര ഓലി മുകളില്‍ കരിങ്കല്‍ ഭിത്തിയിടിഞ്ഞ് മൂന്ന് വീടുകള്‍ തകര്‍ച്ചയില്‍. കാക്കനാട് ഓലിമുകള്‍ മൂലയില്‍ ഉള്ളംപിളളി ഹംസ, പൗര്‍ണമിയില്‍ രമേശ്, വനജ എന്നിവരുടെ വീടുകളാണ് അപകടവസ്ഥയിലുള്ളത്.
തുടര്‍ച്ചയായി പെയ്ത മഴയില്‍ ഉള്ളംപിള്ളി ഹംസയുടെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീഴുകയായിരുന്നു. ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയാണ് കരിങ്കല്‍ക്കെട്ട് ഇടിഞ്ഞത്. പത്തടിയിലേറെ ഉയരത്തില്‍ നിന്നാണ് കരിങ്കല്ലും ചെളിവെള്ളവും പൗര്‍ണമിയില്‍ രമേശിന്റെ വീട്ടുവളപ്പിലേക്ക് പതിച്ചത്. പകല്‍ സമയമായതിനാല്‍ ആളപായം ഉണ്ടായില്ല. രമേശിന്റെ അയല്‍വാസി വനജയുടെ വീടിനു മുന്നില്‍ മതില്‍ക്കെട്ടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കാക്കനാട് വില്ലേജ് ഓഫിസര്‍ ഉദയകുമാര്‍, നഗരസഭ അധികൃതര്‍, അഗ്‌നിശമന സേനാവിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. പ്രകൃതിക്ഷോഭം മൂലമുണ്ടാവുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ഫണ്ട് സര്‍ക്കാര്‍ സംവിധാനത്തില്‍ ഇല്ല. പരമാവധി സാമ്പത്തിക സഹായം 3000 രൂപയാണ്. 15 മീറ്ററോളം നീളത്തില്‍ ഇടിഞ്ഞു വീണ കല്‍ക്കെട്ട് പുനര്‍നിര്‍മ്മിക്കാന്‍ ലക്ഷങ്ങള്‍ വേണ്ടിവരും. ഇവിടെ  താമസക്കാരായ കുടുംബങ്ങളിലധികവും ബാങ്ക് വായ്പയും മറ്റുമെടുത്താണ് കിടപ്പാടവീങ്ങള്‍ നിര്‍രിച്ചിട്ടുള്ളത്. കരിങ്കല്‍ക്കെട്ട് ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് ദുരിതത്തിലായ പൗര്‍ണമിയില്‍ രമേശന്‍ ഏറെക്കാലമായി വൃക്ക, കരള്‍ രോഗങ്ങള്‍ക്ക് ചികിത്സയിലാണ്.
നഗരസഭയില്‍ നിന്നും സംരക്ഷണഭിത്തി നിര്‍മ്മിക്കാന്‍ പ്രത്യേകം ഫണ്ട് കണ്ടെത്താനാവില്ല. ദുരന്തനിവാരണ ഫണ്ടില്‍ നിന്നും തുക കണ്ടെത്തി കരിങ്കല്‍ക്കെട്ടിനു പകരം കോണ്‍ക്രീറ്റ് ഭിത്തി കെട്ടുകയാണ് പോംവഴി. ദുരിതത്തിലായ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാനും മാര്‍ഗമില്ല.
ശേഷിക്കുന്ന കരിങ്കല്‍ ഭിത്തിയും ഇടിഞ്ഞു വീഴാന്‍ സാധ്യതയുണ്ട്.അപകട സാധ്യത മുന്നില്‍ക്കണ്ട് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക്  റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കാക്കനാട് വില്ലേജ് ഓഫിസര്‍ ഉദയകുമാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago