റോഡില്‍ മലിനജലമൊഴുക്കി മത്സ്യലോറികള്‍: നടപടി തുടങ്ങി
തിരൂര്‍: മത്സ്യം മാര്‍ക്കറ്റുകളിലേക്ക് കേടുകൂടാതെ എത്തിക്കാന്‍ ഐസിട്ട് കൊണ്ടുപോകുന്ന ലോറികളില്‍നിന്ന് പുറത്തേക്ക് ഒഴുകുന്നത് ദുര്‍ഗന്ധമുള്ള മലിനജലം. മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധമുള്ള മത്സ്യലോറികളുടെ ചീറിപാച്ചിലിനെതിരേ പരാതികള്‍ വ്യാപമായതോടെ നടപടി തുടങ്ങി.
ചാകരയുള്ള മേഖലകളില്‍നിന്ന് മത്സ്യം ലേലം കൊള്ളുന്നവര്‍ ലാഭവിലയ്ക്ക് വില്‍ക്കാന്‍ വേഗത്തില്‍ മാര്‍ക്കറ്റുകളിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ലോറിയില്‍നിന്ന് മലിനജലം റോഡിലേക്ക് ഒഴുക്കുന്നത്. മത്സ്യത്തില്‍ നിന്നുള്ള ഐസ് കലര്‍ന്ന വെള്ളം പുറത്തേക്ക് ഒഴുകാതിരിക്കാന്‍ ലോറിയില്‍ തന്നെ പ്രത്യേകം ടാങ്കുകള്‍ സജ്ജീകരിക്കണമെന്ന് നിയമമുണ്ടെങ്കിലും പലപ്പോഴും ഇതുപാലിക്കപ്പെടാറില്ല.
സജ്ജീകരിച്ച ടാങ്കുകള്‍ക്ക് വേണ്ടത്ര സംഭരണ ശേഷി ഇല്ലാത്തതും മലിനജലം റോഡിലേക്ക് ഒഴുകാനിടയാക്കുകയാണ്. മത്സ്യലോറികളില്‍നിന്ന് റോഡിലേക്ക് യാതൊരു കാരണവശാലും മലിനജലം ഒഴുക്കരുതെന്നാണ് അടുത്തിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലിസും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാലിതൊന്നും ഗൗനിക്കാതെ മത്സ്യലോറികള്‍ പതിവുപോലെ സര്‍വിസ് തുടരുകയാണ്.
ഇതുസംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നതോടെ പരിശോധനയും നടപടിയും പുന:രാരംഭിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."