HOME
DETAILS

ഹൃദ്രോഗ നിയന്ത്രണത്തിനും ചികിത്സയ്ക്കും സമഗ്ര ഇന്‍ഷൂറന്‍സ് സംവിധാനങ്ങള്‍ അനിവാര്യം

  
backup
November 04 2019 | 04:11 AM

kerala-cardiology-society-conference

കൊല്ലം: ഹൃദയാഘാതം, മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയുടെ ചികിത്സാ ചെലവുകള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ആവിഷ്‌കരിണമെന്ന് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. കെ പി മാര്‍ക്കോസ് പറഞ്ഞു. കൊല്ലം ഹോട്ടല്‍ ഓള്‍ സീസണ്‍സില്‍ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്ററ്ററിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നു കോടി ഹൃദ്രോഗികളാണ് ഇന്ത്യയിലുള്ളത്. ലോകത്ത് ഹൃദയ സംബന്ധമായ രോഗങ്ങളുടെ 60% മാണിത്. ഹൃദയസ്തംഭന കേസുകളില്‍ 40% വും ഇവിടെയാണ്. കൂടതെ100 ല്‍ 10 കുട്ടികള്‍ക്ക് ഹൃദ്രോഗമുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങളുടെ പിടിയില്‍ 30% സ്ത്രീകളാണ്. ഹൃദയാഘാതം സംഭവിച്ചവരില്‍ 25 ശതമാനം നാല്‍പ്പത് വയസ്സിന് താഴെയുള്ളവരാണ്. രോഗവ്യാപനത്തില്‍ കേരളം ഇപ്പോഴും മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും മുന്നിലാണ്.

'ഹൃദ്രോഗ ചികിത്സാ ചെലവ്, ഒരു ശരാശരി കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ട്. ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുമ്പോള്‍ പ്രതേ്യ്യേകിച്ചും , 'ഡോ. കെ പി മാര്‍ക്കോസ് പറഞ്ഞു.ജനസംഖ്യയുടെ ഏകദേശം 60% പേര്‍ക്കും ശരിയായ ചികിത്സാ ഇന്‍ഷൂറന്‍സ് പരിരക്ഷയില്ല. മാനവ വിവശേഷിയെയും സമ്പദ്വ്യവസ്ഥയെയും ബാധിക്കുന്ന പൊതുജനാരോഗ്യ പ്രശ്‌നം എന്ന നിലയില്‍ നിന്ന് ഈ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള ആധുനിക ചികിത്സകള്‍ സാമ്പത്തിക ആശങ്കയില്ലാതെ പൊതുസ്വകാര്യ ആശുപത്രികള്‍ വഴി എല്ലാവര്‍ക്കും ലഭ്യമാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതികളാണ് നമുക്ക് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ നേരത്തേ തിരിച്ചറിയാന്‍ രോഗികളെ സഹായിക്കുന്ന പ്രചാരണ പരിപാടികള്‍ സംബന്ധിച്ച് ഓെൈര്‍ഗനെസിങ്ങ് സെക്രട്ടറി ഡോ. സുജയ് രംഗ സംസാരിച്ചു.ജനിതക ഘടന, ജീവിത ശൈലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, എന്നിവ കൊണ്ട് കൊളസ്‌ട്രോള്‍, രക്താതിമര്‍ദ്ദം, പ്രമേഹം, അമിതവണ്ണം, പിരിമുറുക്കം എന്നിവയ്ക്ക് മലയാളികള്‍ അടിമപ്പെടുന്ന കാഴ്ച്ചയാണ്. പ്രാദേശിക ജനസംഖ്യാടിസ്ഥാനത്തിലുള്ള അപകടസാധ്യതകള്‍ തിരിച്ചറിഞ്ഞാണ് പ്രതിരോധം തീര്‍ക്ക്‌കേണ്ടത്, അദ്ദേഹം പറഞ്ഞു. പ്രകൃതിയെയും അതിന്റെ ആവാസവ്യവസ്ഥയെയും ബഹുമാനിക്കുന്ന സുസ്ഥിരവും ആരോഗ്യകരവുമായ ജീവിത ശൈലി ആവശ്യമാണ്. അത് ജീവിിത ശൈലിയാക്കുന്നവര്‍ ആരോഗ്യകരമായ ഹൃദയം ഉറപ്പാക്കുക മാത്രമല്ല, വരും തലമുറയ്ക്ക് കൂടി മാതൃകയാണെന്നു അദ്ദേഹം പറഞ്ഞു.
കുടുംബ യൂനിറ്റുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, പബ്ലിക് ഹെല്‍ത്ത് വോളന്റിയര്‍മാര്‍, സാമൂഹിക സംഘടനകള്‍ എന്നിവയ്ക്ക് അവബോധം മെച്ചപ്പെടുത്തുന്നതിനും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും സഹായിക്കാനാകും, ഡോ. സുജയ് രംഗ പറഞ്ഞു. കൊറോണറി ഇമേജിംഗ് അടക്കമുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ വളരെ നേരത്തെ തന്നെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കൃത്യമായി കണ്ടെത്താനും കത്തിറ്റര്‍ ചികിത്സകള്‍ വഴി പരിഹരിക്കാനും സഹായകമാണെന്ന് ഓര്‍ഗനൈസിങ്ങ് ചെയര്‍മാന്‍ ഡോ. എന്‍. ശ്യാം പറഞ്ഞു. ആന്‍ജിയോപ്ലാസ്റ്റി അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ എല്ലാവരിലേക്കും എത്തുന്നതിന് ചികിത്സയെക്കുറിച്ചുള്ള പൊതുജന അവബോധവും ആശങ്കയകറ്റലും ആവശ്യമാണെന്ന് ഡോ. എന്‍. ശ്യാം പറഞ്ഞു. കോവൈ മെഡിക്കല്‍ സെന്റര്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുമായ ഡോ. തോമസ് അലക്‌സാണ്ടര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. സി.ജി സജീവ്, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. സുജയ് രംഗ , ഓര്‍ഗനൈസിങ്ങ് ചെയര്‍മാന്‍ ഡോ. എന്‍. ശ്യാം, ഡോ. പി.പി. മോഹനന്‍, ഡോ. കരുണദാസ് സി.പി, എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.ശാസ്ത്രീയ സെഷനുകള്‍: ഹൃദയത്തിന്റെയും ഹൃദ്രോഗങ്ങളുടെയും ശാസ്ത്രീയ വശങ്ങളും, ചികിത്സയില്‍ വൈദ്യ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ കൈവരിച്ച നേട്ടവും പങ്കുവെക്കുന്നതാണ് സമ്മേളനം. ഹൃദയത്തിന്റെ താളപ്പിഴകള്‍, ഹൃദയസ്തംഭനം, ഹാര്‍ട്ട് ഫെയില്യര്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ പ്രധാന ശാസ്ത്ര സെഷനുകളില്‍ നടന്നു. ഓറല്‍ ആന്റിഓകോഗുലേഷനില്‍ നിലവിലെ മാനദണ്ഡങ്ങള്‍, ടഠഋങക മാനേജ്‌മെന്റ്, മെറ്റല്‍ സ്റ്റെന്റുകളുടെ പരിഷ്‌കരണം എന്നിവയും സമ്മേളനം ചര്‍ച്ച ചെയ്തു. മുന്നൂറിലധികം കാര്‍ഡിയോളജി വിദഗ്ധരും, പ്രഭാഷകരും, ഫാക്കല്‍റ്റികളും, ശാസ്ത്രജ്ഞരും, ഗവേഷകരും സമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  37 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  5 hours ago