ഷെഹീന്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
പെരിന്തല്‍മണ്ണ: മേലാറ്റൂരിലെ മുഹമ്മദ് ഷെഹീന്‍ വധക്കേസില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്രന്റെ നേതൃത്വത്തിലുള്ള സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിന് തട്ടികൊണ്ടുപോയ കുട്ടിയെ തന്ത്രം പാളിയതോടെ പിതൃസഹോദരന് പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.
കഴിഞ്ഞ ഓഗസ്റ്റ് 13നാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ നിന്നും സ്കൂളിലേക്കായിറങ്ങിയ എടയാറ്റൂരിലെ മങ്കരത്തൊടി അബ്ദുല്‍ സലിം-ഹസീന ദമ്പതികളുടെ മകന് നാലാം ക്ലാസുകാരന് ഷെഹീനെ (9) അന്ന് രാവിലെ പത്തുമുതല്‍ കാണാതാവുകയായിരുന്നു.
പിന്നീട് കുട്ടിയെ പിതൃസഹോദരന് പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയതാണെന്ന വിവരം ലഭിക്കുകയായിരുന്നു. ദിവസങ്ങള്‍ക്കുശേഷം പിന്നീട് കടലുണ്ടിപുഴയില്‍ നിന്നും ഷെഹീന്റെ മൃതദേഹം കണ്ടെടുക്കുയായിരുന്നു. ഓഗസ്റ്റ് 24ന് കസ്റ്റഡിയിലെടുത്ത പ്രതി ആനക്കയം പുള്ളിലങ്ങാടിയിലെ മങ്കരത്തൊടി മുഹമ്മദ് (44) പെരിന്തല്‍മണ്ണ സബ് ജയിലില്‍ റിമാന്‍ഡിലാണ്.
മേലാറ്റൂര്‍ എസ്.ഐ പി.കെ അജിത്ത്, അഡീഷനല്‍ എസ്.ഐമാരായ വേണുഗോപാല്‍, റഷീദ്, സീനിയര്‍ സി.പി.ഒ മന്‍സൂര്‍, ഉദ്യോഗസ്ഥരായ ഫാസില്‍, രജീഷ്, സോവിഷ് എന്നിവരും കുറ്റപത്രം സമര്‍പ്പിച്ച സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."