കരിങ്കുരങ്ങുകളെയും പെരുമ്പാമ്പുകളേയും തേടി വേട്ടക്കാര്‍
നെയ്യാര്‍ : വംശനാശം നേരിടുന്ന ജീവികളില്‍ പ്രധാനമായ ആയ കരിങ്കുരങ്ങുകള്‍ വേട്ടയാടുന്നു. അഗസ്ത്യവനത്തിലും അടുത്തുള്ള തമിഴ്‌നാട് വനത്തിലും കടന്നു കയറുന്ന സംഘം കുരങ്ങുകളെ കൊല്ലുന്നു. അഗസ്ത്യമലനിരകള്‍ കരിംകുരങ്ങുകളുടെ വിളനിലമാണ്.
അങ്ങ് അതിര്‍ത്തി വനത്തിലും കളിച്ചുപുളയ്ക്കുന്ന കുരങ്ങുകള്‍ നിത്യകാഴ്ചയാണ്. ഇവറ്റകളുടെ ഇറച്ചിയ്ക്കും തോലിനും വേണ്ടിയാണ് കൊല്ലുന്നത്. ഇതിന്റെ ശരീരത്തില്‍ നിന്നും നെയ്യും വേര്‍പ്പെടുത്തിയെടുക്കും ശരീരപുഷ്ടിയ്ക്കായി കരിംകുരങ്ങുരസായനം ഉണ്ടാക്കി നല്‍കുന്നത് വൈദ്യന്മാരുടെ വാഗ്ദാനമാണ്. അത് പലപ്പോഴും രഹസ്യമായാണ് വില്‍ക്കുന്നത്.
ഇതിനായി കുരങ്ങുകളെ എത്തിക്കും. ഇതിനും കിട്ടും ലക്ഷങ്ങള്‍. കുരങ്ങിന്റെ നഖങ്ങളും എല്ലുകളും ഒക്കെ ചേര്‍ത്ത് മരുന്ന് ഉണ്ടാക്കും. തോലിന് നല്ല വില കിട്ടും. ഇതിന്റെ തലച്ചോര്‍ എടുത്ത് ചില ചേരുവകള്‍ ചേര്‍ത്ത് മരുന്ന് ഉണ്ടാക്കി അത് കഠിനമായ തലവേദനയ്ക്കും ബുദ്ധിവികാസത്തിനും ഓര്‍മ്മശക്തിയ്ക്കും പറ്റിയ മരുന്നാണെന്ന് പറഞ്ഞ് വില്‍ക്കുന്നത് ഇവരുടെ പതിവാണ്. കുരങ്ങിന്റെ ഇറച്ചിയെടുത്ത് അത് ചാരായത്തിന്റെ കോടയില്‍ ഇട്ട് വാറ്റിയെടുത്ത് കൊടുക്കുന്ന പതിവും ഉണ്ട്. ഇത് ശരീരപുഷ്ടി ഉണ്ടാക്കുമത്രെ. അതിനിടെ പെരുമ്പാമ്പുകള്‍ക്കും ഒരു രക്ഷയുമില്ലാത്ത അവസ്ഥ. ആയുര്‍വേദ മരുന്നു നിര്‍മ്മാതാക്കളാണ് വന്‍ തുക നല്‍കി പെരുമ്പാമ്പുകളെയും വാങ്ങുന്നത്. മുന്‍കൂര്‍ അഡ്വാന്‍സ് തുക നല്‍കി വിടുന്ന സംഘങ്ങള്‍ പലപ്പോഴും കാട്ടില്‍ പരതി സാധനങ്ങളെ എത്തിക്കും. പെരുമ്പാമ്പുകളെ കൊന്ന് അതിന്റെ നെയ്യ് എടുക്കുകയാണ് പതിവ്. ഇപ്പോള്‍ മഴ സീസണ്‍ അയതിനാല്‍ മഴവെള്ളപാച്ചിലില്‍ പെരുമ്പാമ്പുകള്‍ ഒഴുകിയെത്തും. അതിനാല്‍ ആറ്റിന്‍ തീരത്തും കാടിനോട് ചേര്‍ന്ന ഭാഗങ്ങളിലും ഈ സംഘങ്ങള്‍ തമ്പടിക്കും. പെരുമ്പാമ്പിനെ പിടിച്ച് അതിനെ കൊന്ന് നെയ്യ് എടുത്ത് ചില ആയുര്‍വേദ മരുന്നുകളുമായി ചേര്‍ത്ത് വന്‍ തുകയ്ക്കാണ് വില്‍ക്കുന്നത്. കാലിലെ വിണ്ടുകീറല്‍, കുഞ്ഞുങ്ങളുടെ മെലിയല്‍, വാതം, നീര്‍ക്കെട്ട് എന്തിന് ആരോഗ്യപുഷ്ടിയ്ക്ക് വരെ ഇതിന്റെ നെയ്യും മരുന്നും ഗുണകരമാണെന്ന് പറഞ്ഞാണ് വില്‍ക്കുന്നത്.
പെരുമ്പാമ്പിന്റെ നെയ്യ് ചേര്‍ന്ന മരുന്നുകള്‍ കരള്‍ രോഗത്തിനും ലൈംഗികപുഷ്ടിയ്ക്കും വരെ ഉത്തമമാണെന്നും പറഞ്ഞാണ് വില്‍ക്കുന്നത്. പെരുമ്പാമ്പിന്റെ പിടി പോലെ ആരോഗ്യകരം എന്നത് ചൂണ്ടികാട്ടിയാണ് ശരീരപുഷ്ടിയ്ക്കായി മരുന്ന് വില്‍ക്കുന്നത്. അതിനാല്‍ തന്നെ ഒരു പാമ്പിനെ കൊണ്ടുതന്നെ ലക്ഷങ്ങള്‍ കിട്ടാമെന്ന നില. പാമ്പിന്റെ തോലും വന്‍ വിലയ്ക്കാണ് വില്‍ക്കുന്നത്. ഇത് കയറ്റുമതി ചെയ്യുന്ന സംഘങ്ങള്‍ക്ക് വില്‍ക്കും. എന്തായാലും ഈ വന്യജീവികള്‍ക്ക് ഒരു രക്ഷയുമില്ലാത്ത അവസ്ഥ. കാട് കാക്കുന്നവര്‍ ഇത് അറിയാറില്ലന്നുമാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."