മഴക്കാല ശുചീകരണം:മാതൃകയായി ഒരുകൂട്ടം യുവാക്കളും വിദ്യാര്‍ഥികളും
പനമരം: നാട്ടുകാരുടെ ദുരിതത്തിന് അറുതി വരുത്തി ഒരുപറ്റം വിദ്യാര്‍ഥികളും യുവാക്കളും നാടിന് മാതൃകയായി.
പനമരം പാലത്തില്‍ കേബിള്‍ ലൈനും ശുദ്ധജല പൈപ്പുകളും സ്ഥാപിച്ചത് കാരണം പാലത്തില്‍ നിന്ന് മഴവെള്ളം ഒഴുകി പോകാനാകാതെ കല്നടക്കാര്ക്ക് ദുരിതമായിരുന്നു. പാലത്തിലൂടെ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ കെട്ടിക്കിടക്കുന്ന വെള്ളം വിദ്യാര്‍ഥികളടക്കമുള്ള കാല്‍നടക്കാരെയാണ് പ്രയാസത്തിലാക്കിയത്.
ചങ്ങാടക്കടവ്, കീഞ്ഞു കടവിലുള്ള യുവാക്കളും വിദ്യാര്‍ഥികളുമടങ്ങുന്ന സംഘമാണ്് പാലത്തിലെ പൈപ്പുകള്ക്കിടയിലെ മാലിന്യങ്ങള്‍ നീക്കി മഴവെള്ളം ഒഴുകി പോവാനുള്ള സൗകര്യമൊരുക്കിയത്. വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ വിദ്യാര്‍ഥികളടക്കമുള്ളവര്‍ മൂക്കുപൊത്തിയാണ് കാല്‍നടയാത്ര ചെയ്യുന്നത്. കൈതക്കല്‍, കീഞ്ഞ് കടവ്, പരക്കുനി പ്രദേശങ്ങളില്‍ നിന്നായി നൂറുക്കണക്കിന് ആളുകളാണ് ഇതുവഴി കാല്‍നടയാത്ര ചെയ്യുന്നത്. ബാപ്പുട്ടി കാരികുയ്യന്‍, ടി.കെ. അബ്ദുല്‍ റസാക്ക്, ബി.കെ. ഫിറോസ് കീഞ്ഞുകടവ്, അഷ്റഫ്, ജാഫര്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."