കേന്ദ്രമന്ത്രിയോട് സംസാരിച്ചത് ആദരവോടെ; യതീഷ് ചന്ദ്രക്ക് പിന്തുണയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രമന്ത്രിയോട് പൊലിസ് ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറുകയെന്നത് സംസ്ഥാന പൊലിസില്‍ നിന്ന് ഒരുകാരണവശാലും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പൊന്‍ രാധാകൃഷ്ണനോട് ആദരവോടെയാണ് എസ്.പി സംസാരിച്ചത്. ശബരിമലയില്‍ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണമാണ് നടപ്പാക്കിയത്. പമ്പയിലുണ്ടായിരുന്ന പഴയ സംവിധാനം പ്രളയത്തില്‍ ഒലിച്ചുപോയതുകൊണ്ട് നിലവില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയെന്നത് അപ്രായോഗികമാണ്.
എന്നാല്‍ കേന്ദ്രമന്ത്രിയെ പോലുള്ളവര്‍ വരുമ്പോള്‍ അവര്‍ക്ക് സൗകര്യം ഒരുക്കേണ്ടതായിട്ടുണ്ട്. നിലയ്ക്കലില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി സര്‍വിസ് ആരംഭിച്ചതും ഹൈക്കോടതി അംഗീകരിച്ചതാണ്. കേന്ദ്രമന്ത്രി എന്ന അംഗീകാരവും ആദരവും കൊടുത്തുകൊണ്ടാണ് പൊലിസ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത്.
അതില്‍ പ്രത്യേകിച്ച് അപാകതയൊന്നുമില്ല. ജോലി ചെയ്യുന്ന പൊലിസ് ഉദ്യോഗസ്ഥരെ നിര്‍വീര്യമാക്കാനുള്ള സംഘ്പരിവാര്‍ ശ്രമത്തിന്റെ ഭാഗമായിട്ടാണ് പൊലിസ് ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് ആക്ഷേപിക്കുകയും വീടുകളുടെ മുന്‍പില്‍ പ്രകടനവും നടത്തിയത്. പ്രകോപനപരമായ ഒരു നിലപാടും പൊലിസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."