ഗതകാല സ്മരണകള്‍ അയവിറക്കി ഏര്പൂട്ടലിന് തുടക്കമായി
നടവയല്‍: വയലിന്റെ നാടായ വയനാട്ടില്‍ ആധുനിക യന്ത്രങ്ങളുടെ വരവോടെ ഏര്പൂട്ട് വിസ്മൃതിയിലായിരുന്നു. എന്നാല്‍ പാരമ്പര്യ കൃഷി രിതിയിലേക്ക് കര്‍ഷകര്‍ തിരികെ വരുന്നതിന്റെ ഭാഗമായി വീണ്ടും വയലില്‍ ഏര്പൂട്ട് സജീവമാകുന്നു. കാളകളുടേയും പോത്തുകളുടേയും വര്‍ധിച്ച സംരക്ഷണ ചെലവും തീറ്റ ചെലവും വര്‍ധിച്ചതോടെയാണ് കര്‍ഷകര്‍ കന്ന് പൂട്ടല്‍ രംഗത്ത് നിന്ന് പിന്‍മാറാന്‍ കാരണമായത്.
എന്നാല്‍ വയനാട്ടിലെ കാലവസ്ഥ വ്യതിയാനവും നെല്‍കൃഷിയിലെ ഉല്‍പാദന നഷ്ട്ടവും വര്‍ധിച്ച കൂലി ചെലവും താരതമ്യം ചെയ്യുമ്പോള്‍ കന്നുകളെ ഉപയോഗിച്ച് നിലം ഉഴുതുന്നതാണ് ലാഭകരം. യന്ത്രം ഉപയോഗിച്ച് നിലം ഉഴുതുന്നതിനേക്കാള്‍ ആഴത്തില്‍ കലപ്പ ഉപയോഗിച്ച് നിലം ഉഴുത് മറിക്കാന്‍ സാധിക്കുമെന്നും വയലില്‍ കുടുതല്‍ ജലം സംഭരിക്കാനും പെയ്യുന്ന മഴവെള്ളം ഉപയോഗിച്ച് കൃഷി ചെയ്യാനും കര്‍ഷകര്‍ പറയുന്നു. കൂടാതെ രാവിലെ മുതല്‍ ഉച്ചവരെ ഏര്പൂട്ടുന്നതിന് 600 രൂപ മുതല്‍ 800 രൂപ വരെ ലഭിക്കുമെന്ന് നടവയല്‍ പേരൂര്‍ വയലില്‍ വര്‍ഷങ്ങളായി ഏര് പൂട്ടല്‍ നടത്തുന്ന നടുവീട്ടില്‍ രാഘവന്‍ എന്ന കര്‍ഷകന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."