കലൂര്‍ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍
കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് വേദിയാകുന്ന കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍. പ്രവൃത്തികള്‍ സെപ്തംബര്‍ 30 നുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് തീരുമാനമെടുത്തിട്ടുള്ളതെന്ന് ടൂര്‍ണമെന്റിന്റെ കേരളത്തിലെ നോഡല്‍ ഓഫിസര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു.
ഒക്ടോബറില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് ആരംഭിക്കും. ഇതിനു മുമ്പായി സ്‌റ്റേഡിയത്തിന്റെ ആധുനികവത്കരണം അടക്കമുളള ജോലികള്‍ പൂര്‍ത്തീകരിക്കും.
നിലവിലുള്ള സ്‌റ്റേഡിയത്തിലെ സ്വീവേജ് ട്രീറ്റ്മന്റ് പ്ലാന്റ്, അഗ്നിശമന സുരക്ഷ സംവിധാനം എന്നിവ മാറ്റി പുതിയ രീതിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ആധുനിക രീതിയിലുള്ള മാലിന്യസംസ്‌കരണ പ്ലാന്റും അനിവാര്യമാണ് ഇത് കൂടാതെ മൈതാനത്തെ ലൈറ്റിംഗ് സംവിധാനവും മെച്ചപ്പെടുത്തേണ്ടതുണ്ട്. ഫിഫ നിഷ്‌കര്‍ഷിച്ചിട്ടുള്ള രീതിയിലാണ് മൈതാനം സജ്ജമാക്കേണ്ടത്.
ഒക്ടോബര്‍ മൂന്നാം വാരം അന്തിമ വിലയിരുത്തലിനായി ഫിഫയുടെ ഉന്നതതല സംഘം പരിശോധനക്കായി എത്തും. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ എത്തുന്ന ടീമുകള്‍ക്ക് പരിശീലനം നടത്തുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത് മഹാരാജാസ് കോളജ് മൈതാനം, പനമ്പള്ളി നഗറിലെ സ്‌പോര്‍ടസ് അക്കാദിമി മൈതാനം, ഫോര്‍ട് കൊച്ചി വെളി മൈതാനം, ഫോര്‍ട് കൊച്ചി പരേഡ് മൈതാനം എന്നിവയാണ്. ഇവയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പോകുന്നതേയുള്ളു. ഫോര്‍ട് കൊച്ചി വെളി മൈതാനത്തിന്റെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. കലൂര്‍ സ്‌റ്റേഡിയത്തില്‍ 35,000 കസേരകള്‍ കൂടി സ്ഥാപിക്കുമ്പോള്‍ സീറ്റിങ് കപ്പാസിറ്റി 55,000 ആയി ഉയരും. ഗാലറി ഉണ്ടായിരിക്കില്ല.
മത്സരം നടക്കുമ്പോള്‍ സീറ്റിങ് കപ്പാസിറ്റിഅനുസരിച്ച് മാത്രമെ കാണികള്‍ക്ക് പ്രവേശനം നല്‍കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഇ.പി ജയരാജന്‍, പ്രൊഫ.കെ.വി തോമസ് എം.പി, എം.എല്‍.എമാരായ ഹൈബി ഈഡന്‍, കെ.ജെ മാക്‌സി, ജില്ലാ കലക്ടര്‍ എം.ജി രാജമാണിക്യം, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍, കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി മാത്യു, കേരള സ്‌പോര്‍ടസ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, വൈസ് പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, കെ.എഫ്.എ ജനറല്‍ സെക്രട്ടറി പി അനില്‍കുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."