നാല് മുന്മന്ത്രിമാര് ഉള്‍പ്പെടെ 11 പേരെ ബി.ജെ.പി പുറത്താക്കി
ജയ്പൂര്‍: രാജസ്ഥാനില്‍ നാല് മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ 11 മുതിര്‍ന്ന നേതാക്കളെ ബി.ജെ.പി പുറത്താക്കി. സംസ്ഥാന തെരഞ്ഞെടുപ്പിലെ നോമിനേഷന് പിന്‍വലിക്കാന്‍ തയാറാവാത്തതിനെ തുടര്‍ന്നാണ് നടപടി.
സുരേന്ദ്രന് ഗോയല്‍, ലക്ഷ്മിനാരായണ് ഡാവെ, രാധേശ്യാം ഗംഗാനഗര്‍, ഹേംസിംഹ് ഭാദന, രാജ്കുമാര് റിനാവ, രാമേശ്വര്‍ ഭാട്ടി, കുല്‍ദീപ് ദന്‍കഡ്, ദീന്‍ദയാല്‍ കുമാവത്ത്, കിഷന് റാം നായ്, ധന്‍സിങ് റാവത്ത്, അനിത കട്ടാര എന്നിവരെയാണ് പുറത്താക്കിയത്. ആറ് വര്‍ഷത്തേക്ക് 11 വിമത നേതാക്കളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് മാറ്റി നിര്‍ത്തിയെന്ന് ബി.ജെ.പി സംസ്ഥാന ഘടകം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
അതിനിടെ നിരവധി ബി.ജെ.പി നേതാക്കള്‍ ഡിസംബര്‍ ഏഴിന് നടക്കുന്ന തെരഞ്ഞെടുപ്പിന് മത്സരിക്കാനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. വസന്തുര രാജെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് വിമതരുടെ വന്‍തോതിലുള്ള ഭീഷണിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."