ഇറാഖില്‍ ഇറാന്‍ കോണ്‍സുലേറ്റ് ആക്രമിച്ച പ്രക്ഷോഭകര്‍ക്കു നേരെ വെടിവയ്പ്; മൂന്നു മരണം
കോണ്‍സുലേറ്റ് കെട്ടിടത്തിന്റെ മതിലില്‍ കയറിയ പ്രക്ഷോഭകര്‍ അവിടെ ഇറാഖി പതാക തൂക്കി
ബഗ്ദാദ്: ഇറാഖിലെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ കര്‍ബലയിലെ ഇറാന്‍ കോണ്‍സുലേറ്റ് ആക്രമിച്ചു. പ്രക്ഷോഭകരെ തുരത്താന്‍ സുരക്ഷാസേന നടത്തിയ വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരുക്കേറ്റു.
ഞായറാഴ്ച രാത്രിയോടെ കോണ്‍സുലേറ്റ് കെട്ടിടത്തിന്റെ മതിലില്‍ കയറിയ പ്രക്ഷോഭകര്‍ അവിടെ ഇറാഖി പതാക തൂക്കുകയും 'കര്‍ബല സ്വതന്ത്രമാണ്, ഇറാന്‍ പുറത്തുപോവുക' എന്ന് സ്‌പ്രേ പെയിന്റ് കൊണ്ട് എഴുതുകയും ചെയ്തു.
കെട്ടിടത്തിന് ചുറ്റും ടയര്‍ കത്തിച്ചും അകത്തേക്ക് കല്ലെറിഞ്ഞും പ്രകോപനമുണ്ടാക്കിയ സമരക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് വെടിവച്ചു.
തുടര്‍ന്നും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാതിരിക്കുകയും ആള്‍ക്കൂട്ടം കൂടിവരുകയും ചെയ്തതോടെ അവര്‍ക്കുനേരെ കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും വെടിവയ്ക്കുകയുമായിരുന്നുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."