ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പ്രിയം റെന്റ് എ കാര്‍
സ്വന്തം ലേഖകന്‍
കോഴിക്കോട്: കുറ്റകൃത്യങ്ങള്‍ക്ക് അക്രമിസംഘങ്ങള്‍ കൂടുതലായി ആശ്രയിക്കുന്നത് റെന്റ് എ കാറുകളും അനധികൃത ടാക്‌സികളും. അടുത്ത കാലത്തുണ്ടായ നിരവധി കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും ആസൂത്രണം ചെയ്യാന്‍ അറിഞ്ഞോ അറിയാതെയോ റെന്റ് എ കാറുകളുടെയും കള്ള ടാക്‌സികളുടെയും സഹായമുണ്ടായിരുന്നുവെന്നാണ് ആരോപണം.
ഒരു വര്‍ഷത്തിനിടെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന 4500 ടാക്‌സികള്‍ക്കെതിരേയാണ് സംസ്ഥാനത്ത് പരാതികള്‍ ഉയര്‍ന്നുവന്നത്. ഇതില്‍ 1600 വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അക്രമി സംഘങ്ങള്‍ക്കു പുറമെ മയക്കുമരുന്ന് മാഫിയയും കുഴല്‍പ്പണം കടത്തുന്നതിനും പെണ്‍വാണിഭ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഇത്തരം വാഹനങ്ങള്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഇതിനുവേണ്ടി പ്രത്യേക മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നതായും കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു.
നാടിനെ നടുക്കിയ പല കേസുകളിലും ഇവയുടെ പങ്ക് വ്യക്തമായതാണ്. ടി.പി വധം, കെവിന്‍ വധം, ശുഹൈബ് വധം തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മിക്ക റെന്റ് എ കാര്‍ സ്ഥാപനങ്ങളും നിയമപരമായല്ല പ്രവര്‍ത്തിക്കുന്നതെന്നും പരാതിയുണ്ട്. 55 വാഹനങ്ങളെങ്കിലും ഇത്തരം സ്ഥാപനങ്ങള്‍ക്കുവേണമെന്നാണ് നിയമം. പ്രതിവര്‍ഷം പത്തു ലക്ഷം രൂപയെങ്കിലും സര്‍ക്കാരിലേക്ക് നികുതിയടക്കണം. എന്നാല്‍, പല സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍പോലും ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പരാതിയുണ്ട്. ഒരു വര്‍ഷത്തിനിടെ കള്ള ടാക്‌സികളുടെ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുന്നതിനും 1600 ടാക്‌സികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനും സാധിച്ചതായി കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ഫിര്‍ദൗസ് കൊടിയത്തൂര്‍ പറഞ്ഞു.
ഓണ്‍ലൈന്‍ സര്‍വിസുകള്‍ നിയമപരമായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും കുത്തക കമ്പനികളാണ് ഇവയുടെ പിന്നണിയിലുള്ളത്. അതുകൊണ്ടുമാത്രമാണ് പ്രതിഷേധമുള്ളത്. ഇവര്‍ ഈടാക്കുന്ന വാടകയോടും വിയോജിപ്പുണ്ട്. കേരളത്തില്‍ ടാക്‌സി മേഖലയില്‍ പതിനായിരക്കണക്കിന് പേര്‍ തൊഴിലെടുക്കുന്നുണ്ട്. വിവിധ തൊഴിലാളി സംഘടനകള്‍ക്കു കീഴിലാണിവര്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 18,000 തൊഴിലാളികള്‍ ഇപ്പോള്‍ കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്റെ(കെ.ടി. ഡി.ഒ) കീഴിലുള്ളവരാണ്. ഇന്ധന വില, സ്‌പെയര്‍പാര്‍ട്‌സുകളുടെ വില വര്‍ധന ഇവയൊക്കെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ടെന്നും കെ.ടി. ഡി.ഒ ഭാരവാഹികള്‍ പറഞ്ഞു.
എന്നാല്‍, ഒറ്റപ്പെട്ട സംഭവങ്ങളുടെ മറവില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ആരോപണങ്ങളുടെ പിന്നിലെന്നാണ് റെന്റ് എ കാര്‍ സ്ഥാപനം നടത്തുന്നവര്‍ ഉന്നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."