ശാസ്ത്രക്വിസ് മത്സരങ്ങളുമായി ആദ്യദിനം
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ആദ്യദിനത്തില്‍ ശാസ്ത്ര ക്വിസ് മത്സരങ്ങള്‍ പൂര്‍ത്തിയായി. കണ്ണൂര്‍ സെന്റ് തേരേസാസ് സ്കൂളില്‍ നടന്ന മത്സരത്തില്‍ തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കന്‍ഡറിയിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥി ആര്‍ഷല്‍ ഐസക് തോമസ് ഒന്നാം സ്ഥാനം നേടി. ജോസ് തോമസ് (ഇടുക്കി മുതല്കോടം സെന്റ് ജോര്‍ജ് സ്കൂള്‍) രണ്ടാം സ്ഥാനവും ഗൗരി ശ്രീനിവാസന് (പത്തനംതിട്ട ചേരന്നൂര്‍ എസ്.എന്‍.ഡി.പി സ്കൂള്‍) മൂന്നാം സ്ഥാനവും നേടി. ഗണിത ശാസ്ത്രക്വിസ് മത്സരത്തില്‍ അലണ് ജോസ് (സെന്റ് അഗസ്റ്റിന്‍സ് എച്ച്.എസ്.എസ്) ഒന്നാം സ്ഥാനവും ആര്. ഗോപിക (കോഴിക്കോട് പ്രൊവിഡന്‍സ് എച്ച്.എസ്.എസ്) രണ്ടാം സ്ഥാനവും ടി.കെ ഗോവിന്ദ് ഗോകുല്‍ (കണ്ണൂര്‍ മാതമംഗലം ജി.എച്ച്.എസ്.എസ്), നിര്‍മല്‍ മനോജ് (പാലക്കാട് ജി.എച്ച്.എസ്.എസ്), എം. നന്ദകിഷോര്പൈ (എറണാകുളം സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്.എസ്) എന്നിവര്‍ മൂന്നാം സ്ഥാനവും പങ്കിട്ടു.
കണ്ണൂര്‍ ചൊവ്വ എച്ച്.എസ്.എസില്‍ നടന്ന സാമൂഹ്യശാസ്ത്ര ക്വിസ് മത്സരത്തില്‍ എം. മുഹമ്മദ് ഷാഹിദിന്, വി.പി തൗഫീക്ക് അഹമ്മദ് (മലപ്പുറം അരീക്കോട് എസ്.ഒ.എച്ച്.എസ്) എന്നിവര്‍ ഒന്നാം സ്ഥാനവും ടി.കെ മുരളി കൃഷ്ണ, കെ. അഞ്ജിത്ത് (പാലക്കാട് തോട്ടറ എച്ച്.എസ്.എസ്) എന്നിവര്‍ രണ്ടാം സ്ഥാനവും വി.ജെ അശ്വിന്, എസ്.എസ് സൗരവ് (തിരുവനന്തപുരം വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസ്) എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."