ഹവാല പണമിടപാട്: പി.ടി.എ റഹീമിന്റെ മകനും മരുമകനും അറസ്റ്റില്‍
റിയാദ്: ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് കുന്ദമംഗലം എം.എല്‍.എ പി.ടി റഹീമിന്റെ മകനും മരുമകനും സഊദിയില്‍ അറസ്റ്റില്‍.
ഏതാനും ആഴ്ചകളായി തുടരുന്ന ഹവാല റെയ്ഡിലാണ് ഒരാഴ്ച മുന്‍പ് പി.ടി.എ റഹീമിന്റെ മകന് പി.ടി ഷബീര്‍, മരുമകന് ഷബീര്‍ വായോളി എന്നിവര്‍ പിടിയിലായത്.
കിഴക്കന്‍ പ്രവിശ്യയിലെ ദമാമിനടുത്ത ഖോബാറില്‍ ബിസിനസ് നടത്തി വരികയായിരുന്ന ഇരുവരെയും മറ്റു ഹവാല കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍, സഊദി പൊതു സുരക്ഷാ വിഭാഗത്തിന്റെ അന്വേഷണസംഘത്തിന് മുന്നില്‍ എത്തിച്ചാണ് അറസ്റ്റ് ചെയ്തത്. കിഴക്കന്‍ സഊദിയിലെ ഖോബാര്‍ ആസ്ഥാനമായി ജി.ബി.എസ് ഗ്ലോബല്‍ ബിസിനസ് സൊല്യൂഷ്യന് എന്ന സ്ഥാപനം നടത്തുകയായിരുന്നു ഇരുവരും. സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാണ് ഷബീര്‍ വായോളി.
ശബീര്‍ വായോളിയുടെ പിതാവ് മുഹമ്മദ് വായോളി കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലറാണ്. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായ നാസര്‍ എന്നയാളെ സഹായിച്ചതാണ് ഇരുവര്‍ക്കുമെതിരായ കുറ്റം. നാസര്‍ നടത്തി വന്നിരുന്ന സ്വര്‍ണ ബിസിനസില്‍ സഊദി പൗരനുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടുകളാണ് കേസിനാധാരമെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."