HOME
DETAILS
MAL
മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിന് ജനകീയമായി ഒരു കോടി രൂപ സമാഹരിക്കുന്നു
backup
November 24 2018 | 03:11 AM
മേപ്പയ്യൂര്‍: ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ സമഗ്ര വികസന പദ്ധതിക്ക് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഗുണഭോക്തൃ വിഹിതമായി ഒരു കോടി രൂപ സമാഹരിക്കുന്നു.
മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ അയല്സഭകളില് നൂറിലധികം ജനകീയ സ്ക്വാഡുകള്‍ 25 മുതല്‍ 30 വരെ പഞ്ചായത്തിലെ മുഴുവന്‍ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് ധനസമാഹരണം നടത്തും.
മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ 26 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിച്ചു വരികയാണ്. സ്കൂള്‍ ബഹുനില കെട്ടിട സമുച്ചയങ്ങളോടൊപ്പം സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും പൂര്‍വ വിദ്യാര്‍ഥിയുമായ ടി.പി ദാസന്റെ നേതൃത്വത്തില്‍ സ്പോര്‍ട്സ് കോംപ്ലക്സിന്റെ നിര്‍മാണവും ഉടന്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."