ചെറ്റക്കടവ് പാലം അപകട ഭീഷണിയില്‍
എളേറ്റില്‍: നരിക്കുനി-പൂനൂര് റോഡില്‍ ചെറ്റക്കടവു പാലത്തിന്റെ കൈവരി തകര്‍ന്നത് അപകടത്തിന് കാരണമാവുന്നു. റോഡിന്റെയും പാലത്തിന്റെയും ഇടയിലുള്ള ഒരു ഭാഗത്ത് രൂപപ്പെട്ട വിടവിലാണ് അപകടം പതിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വാഹനം ഇടിച്ച് കെവരിയുടെ ഒരു ഭാഗം കൂടി തകര്‍ന്നതിനാല്‍ വിടവ് വര്‍ധിച്ചിരിക്കുകയാണ്.
എതിര്‍ദിശയില്‍ വാഹനം വരുമ്പോള്‍ വളവില്‍ ഓരം ചേര്‍ന്ന് പോകുന്ന ഇരു ചക്ര വാഹനങ്ങളും മറ്റും സമീപത്തെ തോട്ടിലേക്ക് വീഴാന്‍ ഇടയാവും. വശം ചേര്‍ന്ന് നടക്കുന്ന വഴിയാത്രക്കാര്‍ കാല് തെറ്റിയാല്‍ തോട്ടിലേക്ക് വീഴും. കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിന്റെ ഏക പൊതു കളിസ്ഥലമായ ചെറ്റക്കടവ് മിനി സ്റ്റേഡിയം ഈ പാലത്തിന് സമീപത്താണ്. ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര് സ്റ്റേഡിയത്തില്‍ എത്താറുണ്ട് . അപകടാവസ്ഥ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."