പെരുന്നാള്‍ ദിനത്തില്‍ ഇതരസംസ്ഥാന തൊഴിലാളി സംഗമവുമായി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍
പരപ്പനങ്ങാടി: പൊതുയിടത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്ന മറുനാടന്‍ തൊഴിലാളികള്‍ക്ക് സ്വതന്ത്രമായി സംസാരിക്കുവാനും സംവാദിക്കാനുമുള്ള വേദിയാണ് ചെറിയപെരുന്നാള്‍ ദിനത്തില്‍ പരപ്പനങ്ങാടി ടൗണില്‍ ഒരുങ്ങിയത്. പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്റെ 'ഈദ് മിലാന്‍ 2017'ന്റെ ഭാഗമായിട്ടാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ പെരുന്നാള്‍ ദിനത്തില്‍ ഒന്നിച്ചുകൂടിയത്. ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ റമദാന്‍ ഒന്ന് മുതല്‍ മുപ്പത് വരെ യാത്രക്കാര്‍ക്കും മറ്റും നോമ്പ്തുറയും സംഘടിപ്പിച്ചിരുന്നു.
തിരൂരങ്ങാടി മണ്ഡലത്തിന്റെ വിവിധഭാഗങ്ങളില്‍ തൊഴില്‍ ചെയ്യുന്ന പശ്ചിമ ബംഗാള്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെ നൂറിലേറെ മുസ്‌ലിം തൊഴിലാളികളാണ് ഫൗണ്ടേഷന്‍ പവലിയനില്‍ പങ്കെടുക്കാനെത്തിയത്.എല്ലാ തൊഴിലാളികളും പരസ്പരം പരിചയപ്പെടുകയും സന്തോഷം പങ്കിടുകയും ചെയ്തു. വിവിധ പള്ളികളില്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കാനെത്തിയയവരും സംഗമത്തിനെത്തിയിരുന്നു.
ഇതരതൊഴിലാളികളെ സേവന സന്നദ്ധരായും സാംസ്‌കാരികമായും മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സംഗമം എം.എസ്.എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് സിറാജുദ്ദീന്‍ നദ്‌വി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കണ്‍വീനര്‍ പി.ഒ നഈം അധ്യക്ഷനായി. അബ്ദുല്‍വഹാബ് ഭഗല്‍പൂര്‍ മുഖ്യപ്രഭാഷണം നടത്തി.
സമാപനത്തില്‍ എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."