HOME
DETAILS
MAL
സ്കൂള്‍ മതിലും മുറ്റവും ഇടിഞ്ഞു വീണു
backup
June 27 2017 | 21:06 PM
ഒളവട്ടൂര്‍ തടത്തില്‍പറമ്പ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ മതിലും മുറ്റവുമാണ് മഴയില്‍ ഇടിഞ്ഞു വീണത്
കൊണ്ടോട്ടി: കനത്ത മഴയില്‍ സ്കൂളിന്റെ മതിലും മുറ്റവും ഇടിഞ്ഞു വീണു. പുളിക്കല്‍ പഞ്ചായത്തിലെ ഒളവട്ടൂര്‍ തടത്തില്‍പറമ്പ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ഇരുപതടിയോളം ഉയരമുള്ള മതിലും മുറ്റവുമാണ് മഴയില്‍ ഇടിഞ്ഞു വീണത്.
ഇന്നലെ ഉച്ചക്ക് 12.30 ഓടെയാണ് മതില് ഇടിഞ്ഞ് സ്കൂളിലേക്ക് കയറിപ്പോകുന്ന റോഡിലേക്ക് വീണത്.
പ്ലസ്വണ് അഡ്മിഷന് നടക്കുന്ന സമയമായതിനാല്‍ ഒട്ടേറെ വിദ്യാര്‍ഥികളും രക്ഷിതാക്കളും കയറിയിറങ്ങുന്ന റോഡിലേക്കാണ് മതില് ഇടിഞ്ഞുവീണത്. റോഡിലെ മണ്ണും കല്ലും നീക്കം ചെയ്ത് സ്കൂളിലേക്കുള്ള വഴി തടസം നീക്കി. ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച മതിലാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."