HOME
DETAILS
MAL
'ബുള്‍ബുള്‍' കേരളത്തെ ബാധിക്കില്ല
backup
November 05 2019 | 18:11 PM
തിരുവനന്തപുരം: അറബിക്കടലിലെ ക്യാര്‍, മഹാ ചുഴലിക്കാറ്റുകള്‍ക്ക് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ തീരത്തിനടുത്തായി രൂപംകൊണ്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം.
ബുള്‍ബുള്‍ എന്നാണ് ഈ ചുഴലിക്കാറ്റിന് നല്‍കിയിരിക്കുന്ന പേര്. വടക്ക്പടിഞ്ഞാറ് ദിശയില്‍ പശ്ചിമ ബംഗാള്‍, ഒഡിഷ, ബംഗ്ലാദേശ് തീരങ്ങളിലേക്കായിരിക്കും ബുള്‍ബുളിന്റെ സഞ്ചാരം. ബുള്‍ബുള്‍ കേരളത്തെ ബാധിക്കില്ല. ആന്‍ഡമാന്‍, പശ്ചിമ ബംഗാള്‍ തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നും ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം അറബിക്കടലില്‍ രൂപം കൊണ്ട 'മഹാ' ദുര്‍ബലമായി നാളെയോടെ ഗുജറാത്ത് തീരത്തേക്ക് കടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."