പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് യു.എസ് പിന്മാറി
വാഷിങ്ടണ്‍: 2015ലെ പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് യു.എസ് പിന്മാറുന്നതായി ട്രംപ് ഭരണകൂടം യു.എന്നിനെ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ഒരുവര്‍ഷമായി യു.എസ് നടത്തുന്ന ശ്രമങ്ങളിലെ പ്രഥമ ഔപചാരിക നടപടിയാണിതെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു.
ഇതോടെ ലോകത്ത് ഏറ്റവുമധികം ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്ന രാജ്യമായ യു.എസ് പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്മാറുന്ന ആദ്യ രാജ്യമായി. യു.എസിന്റെ എണ്ണ-പാചകവാതക-കല്‍ക്കരി വ്യവസായത്തിന് ഊര്‍ജം പകരുന്നതാണ് നടപടി.
യു.എസില്‍ കാര്‍ബണ്‍ മലിനീകരണം കുറവാണെന്നും പാരിസ് ഉടമ്പടി അനാവശ്യമാണെന്നും പോംപിയോ പറഞ്ഞു.
അതേസമയം നടപടി പ്രതീക്ഷിച്ചതാണെങ്കിലും നിരാശപ്പെടുത്തുന്നതാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു.
കാലാവസ്ഥ-ജൈവവൈവിധ്യ മേഖലയില്‍ ഫ്രാന്‍സും ചൈനയും തമ്മില്‍ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടത് കൂടുതല്‍ അനിവാര്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബറാക് ഒബാമ പ്രസിഡന്റായ കാലത്ത് 2030ഓടെ യു.എസില്‍ ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നത് 28 ശതമാനത്തോളം കുറയ്ക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."