HOME
DETAILS

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം കോഴിക്കോട് ചാംപ്യന്മാര്‍

  
backup
November 05 2019 | 20:11 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4-9

തൃശൂര്‍: കുന്നംകുളത്ത് നടന്ന 53ാമത് സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കോഴിക്കോട് ജില്ല ഓവറോള്‍ ചാംപ്യന്മാരായി. 1374 പോയിന്റ് നേടി 20 ഒന്നാം റാങ്കുകളും കരസ്ഥമാക്കിയാണ് കോഴിക്കോട് ജില്ല നിലവിലെ ചാംപ്യന്മാരായ പാലക്കാടിനെ മറികടന്നത്.
1374 പോയിന്റ് പാലക്കാട് ജില്ലയ്ക്കും ലഭിച്ചുവെങ്കിലും 19 ഒന്നാം റാങ്കാണ് പാലക്കാടിന് ലഭിച്ചത്. ഇതോടെ കോഴിക്കോട് കിരീടം നേടി. 1366 പോയിന്റു നേടിയ കണ്ണൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. 16 ഒന്നാം റാങ്ക് കണ്ണൂരിന് ലഭിച്ചു. സംസ്ഥാന തലത്തില്‍ മികച്ച സ്‌കൂളിനുള്ള ഓവറോള്‍ ചാംപ്യന്‍ഷിപ്പ് 141 പോയിന്റു നേടിയ പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസിനാണ്.
രണ്ടാമത്തെ മികച്ച സ്‌കൂളായി വയനാട് ദ്വാരക എസ്.എച്ച്.എച്ച്.എസ്.എസ്.എസ്‌കൂളും (132 പോയിന്റ്) മൂന്നാമത്തെ മികച്ച സ്‌കൂളായി കോഴിക്കോട് മേമുണ്ട സ്‌കൂളും (118 പോയിന്‍്) തെരഞ്ഞെടുക്കപ്പെട്ടു.
ശാസ്ത്രമേള വിഭാഗത്തില്‍ മികച്ച ജില്ലയായി 128 പോയിന്റോടെ കണ്ണൂരും, രണ്ടാം സ്ഥാനം 121 പോയിന്റോടെ കോഴിക്കോടും, മൂന്നാം സ്ഥാനം 114 പോയിന്റോടെ കൊല്ലവും തിരഞ്ഞെടുക്കപ്പെട്ടു. ഗണിതമേളയില്‍ മികച്ച ജില്ലയായി 261 പോയിന്റ് നേടിയ കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം മലപ്പുറവും (258) മൂന്നാം സ്ഥാനം കണ്ണൂരും (252) കരസ്ഥമാക്കി. സാമൂഹ്യ ശാസ്ത്ര മേളയില്‍ മികച്ച ജില്ലകളായി കണ്ണൂര്‍ (135പോയിന്റ്), രണ്ടാം സ്ഥാനം പാലക്കാട് (130), മൂന്നാം സ്ഥാനം മലപ്പുറം (129) എന്നിങ്ങനെയാണ്.
പ്രവൃത്തി പരിചയമേളയില്‍ 762 പോയിന്റോടെ കോഴിക്കോട് ജില്ല ഒന്നാമതെത്തി. രണ്ടാം സ്ഥാനം പാലക്കാടും (759) മൂന്നാം സ്ഥാനം കണ്ണൂരും (746) ആണ്. ഐ.ടി മേളയില്‍ എറണാകുളം ജില്ല 126 പോയിന്റോടെ ഒന്നാം സ്ഥാനവും പാലക്കാട് ജില്ല 126 പോയിന്റോടെ രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനം നേടിയ മലപ്പുറം ജില്ലയ്ക്ക് 118 പോയിന്റ് ലഭിച്ചു.
സ്‌പെഷല്‍ സ്‌കൂള്‍ വിഭാഗത്തില്‍ കേള്‍വി വൈകല്യമുള്ളരുടെ വിഭാഗത്തില്‍ 16104 പോയിന്റോടെ എറണാകുളം ജില്ലയിലെ സെന്റ് ക്ലയര്‍ ഓറല്‍ ഡെഫ് സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി.
15902 പോയിന്റ് നേടിയ കോഴിക്കോട് ജില്ലയിലെ എരഞ്ഞിപ്പാലം കെ.എസ്.എച്ച്.എസ് രണ്ടാം സ്ഥാനവും 11984 പോയിന്റോടെ തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ ആശാഭവന്‍ ഡെഫ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.
കാഴ്ച വൈകല്യമുള്ളവരുടെ വിഭാഗത്തില്‍ കോട്ടയം കാഞ്ഞിരപ്പിള്ളി അസീസി ബ്ലൈന്‍ഡ് സ്‌കൂള്‍ (3261 പോയിന്റ്) ഒന്നാം സ്ഥാനം നേടി. ആലുവ ബ്ലൈന്‍ഡ് സ്‌കൂള്‍ (3130), പാലക്കാട് കോട്ടപ്പുറം എച്ച്.കെ.സി.എം.എം ബ്ലൈന്‍ഡ് സ്‌കൂള്‍ (3052) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സമാപന സമ്മേളനം കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സന്‍ സീതാ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ കെ സതീശന്‍ അധ്യക്ഷനായി.

കാസര്‍കോടിന്റെ കുട്ടിക്കര്‍ഷകന്
ഇത്തവണയും എ ഗ്രേഡ്

കുന്നംകുളം: കാഞ്ഞങ്ങാട് ജി.വി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി മുഹമ്മദ് ഫൈസാന് ശാസ്‌ത്രോത്സവ വേദി ഒരു മത്സരവേദി മാത്രമല്ല. കഴിഞ്ഞ നാലഞ്ചു വര്‍ഷമായി ചെയ്തുപോരുന്ന കാര്‍ഷികവൃത്തിയിലെ പരീക്ഷണങ്ങള്‍ ആളുകളെ അറിയിക്കാനുള്ള വേദി കൂടിയായിരുന്നു. വര്‍ക്ക് എക്‌സ്പീരിയന്‍സ് ബഡിങ്, ലയറിങ്, ഗ്രാഫ്റ്റിങ് വിഭാഗത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും എ ഗ്രേഡുമായാണ് കാസര്‍കോടിന്റെ കുട്ടിക്കര്‍ഷകന്‍ മടങ്ങിയത്.
പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് കൊയ്ത ഫൈസാന്‍ മാര്‍ക്കില്‍ മാത്രമല്ല, കൃഷിപാഠത്തിലും എ പ്ലസുകാരനാണ്. ഫൈസാന്റെ വീടും പറമ്പും അതു തെളിയിക്കും. ആദ്യം മുയല്‍ വളര്‍ത്തലാണ് തുടങ്ങിയത്. മൂന്നു വര്‍ഷം വരെ അതു തുടര്‍ന്നു.
കുറച്ച് ചെടികളും തൈകളും നടുകയും പരിപാലിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിന് കത്തയച്ചു. കൃഷിയിലെ തന്റെ താല്‍പര്യങ്ങളൊക്കെ അറിയിച്ചുള്ളതായിരുന്നു കത്ത്. മൂന്നു ദിവസത്തിനു ശേഷം മന്ത്രി നേരിട്ട് വിളിച്ചപ്പോള്‍ അത്ഭുതവും സന്തോഷവും തോന്നി.
പിന്നാലെ ജില്ലാ കലക്ടറും ഫോണില്‍ വിളിച്ചു. അന്നു തന്നെ വൈകുന്നേരം അങ്കമാലിയിലെ ഒരു ഫാമില്‍നിന്ന് ഫോണ്‍ വിളിയെത്തി. നാലഞ്ചു ദിവസങ്ങള്‍ക്കു ശേഷം മന്ത്രിയുടെ സമ്മാനം എത്തി. ബി.വി 380 ഇനത്തില്‍പ്പെട്ട 25 മുട്ടക്കോഴികളും 200 കോഴിക്കുഞ്ഞുങ്ങളുമായിരുന്നു ലോറിയില്‍ ഉണ്ടായിരുന്നത്. ഇതോടെ ഫൈസാന്‍ കോഴി വളര്‍ത്തലില്‍ കൂടി വ്യാപൃതനായി. കോഴികള്‍ക്കൊപ്പം കാട, താറാവ്, പൂച്ച, മീന്‍ വളര്‍ത്തലും ഫൈസാന്റെ ഹോബിയാണ്.
ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇപ്പോഴും കോഴികളെ എത്തിച്ച ഫാമില്‍നിന്ന് ലഭിക്കുന്നുണ്ട്. എല്ലാ മാസവും ഫോണില്‍ വിളിച്ചാണ് ക്ലാസ് എടുക്കുന്നത്. കാസര്‍കോട്ടെ കര്‍ഷക കൂട്ടായ്മയിലെ കുട്ടിക്കര്‍ഷകന്‍ കൂടിയാണ് ഉദുമ മുല്ലച്ചേരി സ്വദേശിയായ മുഹമ്മദ് ഫൈസാന്‍. കര്‍ഷകനായ കുട്ടി ഫൈസാന്‍ മാത്രമേ ഉള്ളൂ എന്നു പറയുന്നതാവും ശരി.
പത്താം ക്ലാസില്‍ മുഴുവന്‍ എ പ്ലസ് കിട്ടിയതിനാല്‍ ഏതു സ്‌കൂളിലും പ്രവേശനം ലഭിക്കുമായിരുന്നെങ്കിലും വളര്‍ത്തുമൃഗ പരിപാലന കോഴ്‌സുള്ള സ്‌കൂള്‍ നോക്കിയാണ് വിദൂരത്തുള്ള കാഞ്ഞങ്ങാട് ജി.വി.എച്ച്.എസ്.എസില്‍ എത്തിയത്.
കൃഷിയില്‍ മാത്രമല്ല, ആയോധനാ കലയിലും കഴിവുതെളിയിച്ചിട്ടുണ്ട് ഫൈസാന്‍. 2018 ദേശീയ വ്യക്തിഗത കരാട്ടെ ച്യാംപ്യനാണ് ബ്ലാക്ക് ബെല്‍റ്റ് നേടിയ ഈ പതിനാറുകാരന്‍.
പാസ്‌വേഡ് പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന മൈനോരിറ്റി വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഡല്‍ഹി സന്ദര്‍ശന പരിപാടിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ ഫൈസാന്‍.
ഒരു ജില്ലയില്‍നിന്ന് ഏഴു വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് ക്യാംപില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണയുമായി പിതാവ് അബ്ദുറഹ്മാന്‍ ടി.കെയും മാതാവ് സുമയ്യയും കൂടെയുണ്ട്.


കാമറക്കണ്ണുകളില്‍ ശാസ്ത്രമേള പകര്‍ത്തി
ലിറ്റില്‍ കൈറ്റ് വിദ്യാര്‍ഥികള്‍

കുന്നംകുളം: സംസ്ഥാന സ്‌കൂള്‍ ശാസ്ത്രാത്സവം കാമറക്കണ്ണുകളില്‍ ഒപ്പിയെടുത്ത് ലിറ്റില്‍ കൈറ്റ് വിദ്യാര്‍ഥികള്‍. തിരഞ്ഞെടുക്കപ്പെട്ട 100 കുട്ടി ഫോട്ടോഗ്രാഫര്‍മാരുടെ ലിറ്റില്‍ കൈറ്റ്‌സ് മീഡിയാ ടീമാണ് കാമറയുമായി ശാസ്ത്രമേള പകര്‍ത്തിയത്. മത്സരങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തി വിദ്യാഭ്യാസ വകുപ്പിന്റെ ഐ.ടി. വിഭാഗത്തിന് കൈമാറുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കുട്ടികളിലെ സര്‍ഗാത്മകമായ അഭിരുചി വളര്‍ത്തിയെടുക്കുന്നതിലൂടെ തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള മേഖലകള്‍ കുട്ടികളെ പരിചയപ്പെടുത്തുകയുമാണ് ലിറ്റില്‍ കൈറ്റ് പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്നും അധികൃതര്‍ വ്യക്തമാക്കി.

പ്രദര്‍ശന മത്സരങ്ങള്‍ അരങ്ങേറി

കുന്നംകുളം: സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയുടെ ഭാഗമായി കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എച്ച്.എസ്.എസ് വിഭാഗം പ്രദര്‍ശന മത്സരങ്ങള്‍ അരങ്ങേറി.
ജില്ലാ അടിസ്ഥാനത്തില്‍ നടന്ന മത്സരം 14 ജില്ലാ സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് നടന്നത്.
ഒരു ജില്ലയില്‍നിന്ന് അഞ്ച് വിദ്യാര്‍ഥികള്‍ അടങ്ങുന്ന സംഘമാണ് പ്രദര്‍ശന മത്സരങ്ങള്‍ അവതരിപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശാസ്ത്രമേളയില്‍ അവതരിപ്പിച്ച സൃഷ്ടികളാണ് ജില്ലകളെ പ്രതിനിധീകരിച്ചുള്ള പ്രദര്‍ശനസ്റ്റാളുകളില്‍ അവതരിപ്പിച്ചത്.
ചോക്ക് നിര്‍മാണം, പച്ചക്കറികള്‍ ഉപയോഗപ്പെടുത്തിയുള്ള ഫേബ്രിക് പെയിന്റിംഗ്, മരങ്ങള്‍ ഉപയോഗിച്ചുള്ള കൊത്തുപണികള്‍, ക്ലേ മോഡലിംഗ്, പുല്‍പ്പായകള്‍, വര്‍ണാഭമായ കുടകള്‍, പേപ്പര്‍ ക്രാഫ്റ്റ്, മാലിന്യത്തില്‍ നിന്നും ഉല്‍പന്നങ്ങള്‍ നിര്‍മിക്കല്‍, മുള ഉപയോഗിച്ചുകൊണ്ടുള്ള ഉല്‍പന്നങ്ങള്‍, ചോക്ക്, കയര്‍ കൊണ്ടുള്ള ചവിട്ടികള്‍, ചൂരല്‍, മുത്തുകള്‍കടല്‍ ചിപ്പികള്‍ എന്നിവ ഉപയോഗിച്ചുള്ള വിവിധ വസ്തുക്കള്‍, മരത്തിലുള്ള ചിത്രപ്പണികള്‍, സോളാര്‍ കുക്കര്‍, സ്റ്റഫ്ഡ് ടോയ്‌സ്, റെക്‌സിന്‍ കേന്‍വാസ് തുടങ്ങിയവയാണ് പ്രദര്‍ശന മത്സരങ്ങള്‍ അണിനിരത്തിയത്.

പച്ചക്കറി കേടുവരാതെ
സൂക്ഷിക്കാന്‍ ജൈവലായനി

കുന്നംകുളം: പച്ചക്കറി കേടുകൂടാതെ രണ്ടാഴ്ചയോളം സൂക്ഷിക്കാന്‍ ലളിത മാര്‍ഗവുമായി ഇടുക്കി വെള്ളാരംകുന്ന് സെന്റ് മേരീസ് എച്ച് എസ് എസിലെ വിദ്യാര്‍ഥികള്‍. കാട്ടുസൂര്യകാന്തിയിലെ ഇലയിനിന്ന് രൂപപ്പെടുത്തിയെടുത്തതാണ് ഈ ജൈവലായനി. പച്ചക്കറികള്‍ രണ്ടാഴ്ച വരെ കേടുകൂടാതെയിരിക്കുമെന്നാണ് വിദ്യാര്‍ഥികളായ വി. അഭിജിത്, അഭിഷേക് ബാബു എന്നിവര്‍ അവകാശപ്പെടുന്നത്. പച്ചക്കറി സംരക്ഷണ ലായിനിക്കൊപ്പം കാട്ടു സൂര്യകാന്തിയില്‍നിന്ന് കൊതുകുതിരിയും ഇവര്‍ ഉണ്ടാക്കിയിട്ടുണ്ട്. പച്ചക്കറി സംരക്ഷണ ലായനി കാട്ടുസൂര്യകാന്തിയുടെ ഇല ഇടിച്ചു പിഴിഞ്ഞ് തിളപ്പിച്ചാണ് ഉണ്ടാക്കുന്നത്. പിന്നീട് ഇത് അരിച്ചെടുക്കും. ശേഷം പച്ചക്കറികളില്‍ ഈ ലായിനി തളിച്ചാല്‍ ഒന്നര രണ്ടാഴ്ച വരെ പച്ചക്കറികള്‍ കേടുവരില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  24 days ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  24 days ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  24 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  24 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  25 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  25 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  25 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  25 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  25 days ago