HOME
DETAILS
MAL
ടിപ്പു സുല്‍ത്താന്റെ ജന്‍മദിനാഘോഷം നിരോധിച്ച ബി.ജെ.പിക്ക് കോടതിയില്‍ നിന്നുതന്നെ ആദ്യ പ്രഹരം; തോന്നിയപോലെ എടുത്ത നടപടിയെന്നും പുനഃപരിശോധിക്കണമെന്നും കര്‍ണാടക ഹൈക്കോടതി
backup
November 06 2019 | 14:11 PM
ബംഗളൂരു: ടിപ്പു സുല്‍ത്താന്റെ ജന്‍മദിനാഘോഷം നിരോധിക്കാനുള്ള ബി.ജെ.പി സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി. ഒരുകൂട്ടം സാമൂഹ്യപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ബി.എസ് യെദ്യൂരപ്പ സര്‍ക്കാരിനോട് ഹൈക്കോടതിയുടെ പരാമര്‍ശം.
കഴിഞ്ഞ ജൂലൈ 30നാണ് സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷം നിരോധിക്കാനുള്ള നിലപാട് സ്വീകരിച്ചത്. ്‌തേ സമയം ഇന്നുണ്ടായ ഇടക്കാല വിധി പ്രഖ്യാപനത്തിന് ശേഷം രണ്ട് മാസത്തിനകം വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓഖ, ജസ്റ്റിസ് എസ്.ആര്‍ കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. രൂക്ഷമായ പരാമര്‍ശങ്ങളോടെയാണ് കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്. ബി.ജെ.പി സര്‍ക്കാര്‍ ഒറ്റ ദിവസം കൊണ്ട് തോന്നിയപോലെ എടുത്ത നടപടിയായെ ഇതിനെ കണക്കാക്കാന്‍ കഴിയൂ എന്ന് കോടതി സൂചിപ്പിച്ചു.
നവംബര്‍ 10നാണ് ടിപ്പുവിന്റെ ജന്‍മദിനമായി ആഘോഷിക്കുന്നത്. കോണ്‍ഗ്രസ്-ജനതാ ദള്‍ സഖ്യത്തിന് കീഴിലുണ്ടായിരുന്ന കഴിഞ്ഞ മന്ത്രി സഭയില്‍ ടിപ്പു ജയന്തി ആഘോഷത്തിന് പിന്തുണ ലഭിച്ചിരുന്നപ്പോള്‍ എതിര്‍പ്പുമായി പ്രതിപക്ഷത്തുണ്ടായിരുന്ന ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. തികഞ്ഞ രാജ്യസ്‌നേഹിയും ബ്രിട്ടീഷുകാര്‍ക്കെതിരേ പടപൊരുതിയ രാജാവുമാണ് ടിപ്പു എന്ന് പറഞ്ഞാണ് അന്ന് സര്‍ക്കാര്‍ ഇതിനെ പ്രതിരോധിച്ചത്.
എന്നാല്‍ സര്‍ക്കാരിനെ അട്ടിമറിച്ച് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ രംഗത്ത് വന്നതോടെ ആഘോഷത്തിന് നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. ഈ നടപടിക്കാണ് കോടതിയിലൂടെ കനത്ത തിരിച്ചടി ഏല്‍ക്കേണ്ടി വന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."