HOME
DETAILS
MAL
കര്‍ഷക കടാശ്വാസ കമ്മിഷന് ആനുകൂല്യം രണ്ടു ലക്ഷമാക്കും: മന്ത്രി ഇ.ചന്ദ്രശേഖരന്
backup
November 07 2019 | 03:11 AM
തിരുവനന്തപുരം: കര്‍ഷക കടാശ്വാസ കമ്മീഷന് നല്കുന്ന ആനുകൂല്യം ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായി വര്‍ധിപ്പിക്കുമെന്നും അതിനായാണ് 2007ലെ കേരള കര്‍ഷക കടാശ്വാസ നിയമത്തില്‍ അഞ്ചാംവകുപ്പിലെ മൂന്നാം ഉപവകുപ്പ് ഭേദഗതിചെയ്യുന്നതെന്നും മന്ത്രി ചന്ദ്രശേഖരന് നിയമസഭയെ അറിയിച്ചു.
2019ലെ കേരള കര്‍ഷക കടാശ്വാസ കമ്മിഷന് (ഭേദഗതി) ബില്ലിന്മേലുള്ള ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കൃഷി മുഖ്യ ഉപജീവനമാര്‍ഗമായിട്ടുള്ള കര്ഷകന് എടുത്തിട്ടുള്ള ഏതു വായ്പയും കാര്‍ഷിക വായ്പയുടെ പരിധിയില്‍പെടും.
നിലവില്‍ സഹകരണ ബാങ്കുകളിലെ വായ്പ രണ്ട് ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ടെന്ന് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. കൃഷി ഉപജീവനമാക്കിയ എല്ലാ കര്‍ഷകര്‍ക്കും പ്രയോജനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."