കോട്ടാത്തല എല്‍.പി സ്‌കൂളില്‍ ഭക്ഷ്യവിഷബാധ
കൊട്ടാരക്കര: കോട്ടാത്തല ഗവ. എല്‍.പി.എസില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന മുപ്പതോളം പേര്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി. വെള്ളിയാഴ്ച ഉച്ചക്കു ശേഷമായിരുന്നു കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങിയത്.
ഛര്‍ദിയും വയറിളക്കവുമായിരുന്നു പ്രാരംഭ ലക്ഷണങ്ങള്‍. ചിലര്‍ക്ക് വൈകിട്ട് വീട്ടി ലെത്തിയ ശേഷമായിരുന്നു രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. എല്ലാവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല. ശിവദര്‍ശന (2), വിനായക് (6), ഗഗന (3), രാഹുല്‍ (9),രഞ്ജു (10), അഭിരാമി (5), ബിന്ധ്യ (9), ബിന്യ (6), അക്ഷയ് (7),സൂര്യജിത് (9),യാദവ് കൃഷ്ണ (6), യദു കൃഷ്ണ (9), അഭിനവ് (6), വിശാല്‍ (5), അമല്‍ (10), ശ്രേയ (5), ശ്രദ്ധ (8), ദേവനന്ദ (8), കൃഷ്ണ (4),സിദ്ധാര്‍ഥ് (5), സ്‌നേഹ (8) എന്നിവരാണ് ചികില്‍സ തേടിയത്. ചിലരെ പ്രാഥമിക പരിശോധനകള്‍ക്കു ശേഷം വിട്ടയച്ചു. കിടത്തി ചികില്‍സ തേടിയവരെയും ഇന്നലെ ഉച്ചക്കു ശേഷം വിട്ടയച്ചു തുടങ്ങി.
വെള്ളിയാഴ്ച രാവിലെ ഒരുസന്നദ്ധ സേവന സംഘടന കുട്ടികള്‍ക്ക് പായസം വിതരണം ചെയതിരുന്നു.
ഇതില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ സമീപത്തെ മറ്റു രണ്ടു സ്‌കൂളുകളിലും ഇതേ പായസം വിതരണം ചെയിതിരുന്നു.അവിടെ രോഗബാധയുണ്ടായിട്ടില്ല. പ്രഭാതഭക്ഷണമായി കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്നും നല്‍കിയത് പുട്ടും കടലക്കറിയുമായിരുന്നു. ഇതിനു ശേഷം ഉച്ചക്ക് ഊണ് തയാറായിരുന്നെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ മൂലം പലരും കഴിച്ചിരുന്നില്ല. കുട്ടികള്‍ കഴിച്ച എല്ലാ ഭക്ഷ്യ വസ്തുക്കളുടെയും സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് ശേഖ രിച്ചിട്ടുണ്ട്. ഇവ പരിശോധനകള്‍ക്കയക്കും. വിദ്യാഭ്യാസ വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."