ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ കൊല്ലത്ത് കൊടിയുയരും
കൊല്ലം: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ കൊടിയുയരും. കൊല്ലം വിമല ഹൃദയാ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കേന്ദ്രീകരിച്ച് വിവിധ വേദികളില്‍ നടക്കുന്ന കലോല്‍സവം ചൊവ്വാഴ്ച രാത്രിയോടെ സമാപിക്കും. 16 വേദികളിലായി നടക്കുന്ന കലോല്‍സവത്തില്‍ എല്ലാ മല്‍സരങ്ങളിലായി 4487 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. കലോല്‍സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ കെ.എസ്.ശ്രീകല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അക്കാദമിക ദിവസങ്ങള്‍ നഷ്ടപ്പെടുന്നത് കുറയ്ക്കന്നതിനാണ് കലോത്സവ നടത്തിപ്പ് രണ്ട് ദിവസമായി ചുരുക്കിയത്. ഇത്തവണ മേളകളുടെ നടത്തിപ്പിന് ആറ്് സബ് കമ്മിറ്റികള്‍ മാത്രമാണ് രൂപീകരിച്ചിട്ടുളളത്. ഉദ്ഘാടന സമാപന ചടങ്ങുകള്‍ ഉണ്ടാകില്ല. മേളയുടെ രജിസ്‌ട്രേഷന്‍ 24ന് 11 മുതല്‍ കൊല്ലം ടൗണ്‍ യു.പി.സ്‌കൂളില്‍ നടക്കും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍പ്പെട്ട മത്സരങ്ങള്‍ മാത്രമാണ് ഉണ്ടാകുക. ഹൈസ്‌കൂള്‍ 100 മത്സര ഇനങ്ങളും ഹയര്‍ സെക്കന്റെറിയില്‍ 70 ഇനങ്ങളും.
ഓരോ പ്രോഗ്രാമിനും അനുയോജ്യമായ വേദികള്‍ തിരഞ്ഞെടുത്തപ്പോള്‍ വേദികള്‍ തമ്മിലുള്ള ദൂരം കൂടിയിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായി പ്രധാന വേദിയെ മറ്റു വേദികളുമായി ബന്ധിപ്പിച്ചുകൊണ്ട് ഗതാഗത സൗകര്യംഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമായി മല്‍സരാര്‍ഥികള്‍ സഹകരിക്കണമെന്ന് ശ്രീകല പറഞ്ഞു. മേളകളുടെ ഭക്ഷണപ്പുര കൊല്ലം രണ്ടാംകുറ്റി ശാരദാ കല്യാണ മണ്ഡപ ത്തിലാണ് ക്രമീകരിച്ചിട്ടുളളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഉച്ചയ്ക്കും രാത്രിയിലും മാത്രമാണ് ഭക്ഷണം. എല്ലാ വേദികളേയും ഭക്ഷണപ്പുരയുമായി ബന്ധിപ്പിച്ചു വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേള സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് ജനറല്‍ കണ്‍വീനറുടെഓഫിസ് 24 മണിക്കൂറും പ്രവര്‍ത്തിക്കും.മത്സരം തടസപ്പെടുത്തുന്ന ടീമുകളേയും മത്സരാര്‍ത്ഥികളേയുംസംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും അയോഗ്യരാക്കും.
മത്സരാര്‍ത്ഥികളുടെ പൂര്‍ണ ഉത്തരവാദിത്വം ടീം മാനേജര്‍ക്കോ എസ്‌കോര്‍ട്ടിംഗ് ടീച്ചര്‍ക്കോ ആയിരിക്കും. മത്സരാര്‍ഥികളുടെ ഭാഗത്തുനിന്നുളള അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ടീം മാനേജര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഡി.ഡി.ഇ.അറിയിച്ചു.
കമ്മിറ്റി ഭാരവാഹികളായ കെ.ഷിജുകുമാര്‍,ജി.പ്രദീപ്കുമാര്‍,ദിനില്‍ മുരളി,എ.ഷാനവാസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."