HOME
DETAILS
MAL
സമരങ്ങള്‍ക്കൊടുവില്‍ മൊബൈല്‍ ടവര്‍ നിര്‍മാണം പഞ്ചായത്ത് തടഞ്ഞു
backup
November 24 2018 | 20:11 PM
വാടാനപ്പള്ളി: പൊലിസ് മര്‍ദ്ദനം കൊണ്ടു വിവാദമായ നടുവില്‍ക്കരയിലെ മൊബൈല്‍ ടവര്‍ നിര്‍മാണം പഞ്ചായത്ത് തടഞ്ഞു. ഇന്നലെയാണ് സെക്രട്ടറി സ്റ്റോപ് മെമ്മോ നല്‍കിയത്.
ജനവാസ മേഖലയായ ജവാന് കോളനിക്കു സമീപം മൊബൈല്‍ ഫോണ്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരേ പ്രദേശവാസികള്‍ സമരത്തിലായിരുന്നു. എന്നാല്‍ പ്രതിഷേധക്കാരെ പൊലിസ് ബലമായി അറസ്റ്റു ചെയ്തു ടവര്‍ നിര്‍മാണത്തിനു സാഹചര്യം ഒരുക്കി. ബലപ്രയോഗത്തിനിടെ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കു മര്‍ദ്ദനമേറ്റിരുന്നു. സമര സമിതി നല്കിയ പരാതിയില്‍ ടവര്‍ നിര്‍മാണം ചാവക്കാട് മുന്‍സിഫ് കോടതിയും സംസ്ഥാന തദ്ദേശ ഭരണ ട്രിബ്യൂണലും തടഞ്ഞിരുന്നു. അതിനിടെ പഞ്ചായത്ത് മൗനം പാലിക്കുന്നത് വിവാദമായിരുന്നു. തുടര്‍ന്നാണു സ്റ്റോപ് മെമ്മോ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."