HOME
DETAILS

യു.എ.പി.എ കേസില്‍ സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് പ്രകാശ് കാരാട്ടും: മാവോയിസ്റ്റ് നിലപാടില്‍ തെറ്റുപറ്റിയെന്ന് സി.പി.ഐ, പിണറായി നടപ്പാക്കുന്നത് ആര്‍.എസ്.എസ് നീതി ?

  
backup
November 07 2019 | 05:11 AM

u-ap-a-issue-against-prakash-karat123

തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവില്‍ രണ്ടു വിദ്യാര്‍ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത സംഭവത്തില്‍ കേരളാ സര്‍ക്കാരിനെതിരേയും പൊലിസ് നടപടിക്കെതിരേയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് രംഗത്ത്.
ഈ കേസില്‍ പൊലിസിനു തെറ്റുപറ്റിയെന്നും ആ തെറ്റ് സര്‍ക്കാര്‍ തിരുത്തണമെന്നുമാണ് കാരാട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പന്തീരാങ്കാവ് കേസിലെ യു.എ.പി.എ ഒഴിവാക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു.

ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിയും നടത്തുന്ന പൊലിസിനെ ന്യായീകരിക്കാനുള്ള ശ്രമങ്ങളെല്ലാം പാഴ് വേലയായി മാറുകയാണ്.
ഈ കേസില്‍ പൊലിസ് തെറ്റായാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് യു.എ.പി.എ ചുമത്തിയിരിക്കുന്നത്. ഇതുതെറ്റായ നടപടിയാണ്. അതു തിരുത്തേണ്ടത് സര്‍ക്കാരാണ്. യു.എ.പി.എ ചുമത്തുന്നതിനോട് സി.പി.എം എതിരാണ്. ലഘുലേഖകളും പുസ്തകങ്ങളും കണ്ടെത്തുന്നതല്ല യു.എ.പി.എ ചുമത്തുന്നതിനുള്ള മാനദ്ണ്ഡമെന്നും പ്രകാശ് കാരാട്ട് കേരളത്തിലെ സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

അതേ സമയം മാവോയിസ്റ്റ് ആകുന്നത് കുറ്റകരമല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സര്‍ക്കാരിലെ പ്രധാനകക്ഷിയായ സി.പി.ഐ തന്നെ രംഗത്തുവന്നു. മാവോയിസ്റ്റ് നിലപാടില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെന്ന് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു വീണ്ടും ആവര്‍ത്തിച്ചു.

മാവോയിസത്തിനെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയത് ശരിയായില്ല. സര്‍ക്കാരിന് അബദ്ധം പറ്റിയെങ്കില്‍ തിരുത്തണം. മാവോയിസ്റ്റ് വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് ഇടത് നിലപാടിന് വിരുദ്ധമാണ്. സുപ്രിം കോടതിയിലെ ഹരജി തിരുത്തുകയോ പിന്‍വലിക്കുകയോ വേണമെന്നുമാണ് സി.പി.ഐ ആവശ്യപ്പെടുന്നത്.

അപ്പോള്‍ ആര്‍ക്കുവേണ്ടിയാണ് ഈ കേസുകളെന്നും ഈ സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്നുമുള്ള സംശയങ്ങളാണ് സാധാരണക്കാര്‍ക്കുണ്ടാകുന്നത്. സി.പി.എമ്മിന്റെ നയനിലപാടുകളല്ലെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍ ദേശീയ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് തന്നെ ചൂണ്ടിക്കാട്ടുന്നു.
സഖ്യകക്ഷിയായ സി.പി.ഐ അതുതന്നെ പലവുരു ആവര്‍ത്തിക്കുന്നു. ബി.ജെ.പിയും ആര്‍.എസ്.എസും മാത്രമാണ് പിണറായിയുടെ പൊലിസ് നടപടിയെ സ്വാഗതം ചെയ്തിട്ടുള്ളത്. അപ്പോള്‍ ആര്‍.എസ്.എസ് അജന്‍ഡയാണോ പിണറായി സര്‍ക്കാര്‍ നടപ്പാക്കാന്‍ മത്സരിക്കുന്നതെന്ന സംശയമാണ് ഇപ്പോള്‍ ബലപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കട്ടിങ് പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചുകൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

ശ്വാസം മുട്ടി ഡല്‍ഹി; പുകമഞ്ഞ് രൂക്ഷം , വായു ഗുണനിലവാരം 500ല്‍

National
  •  a month ago
No Image

പുരുഷന്‍മാരെ ഇന്ന് നിങ്ങളുടെ ദിനമാണ്...! ഹാപ്പി മെന്‍സ് ഡേ

Kerala
  •  a month ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം; യുവതിയ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; കരൂര്‍ സ്വദേശി കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

2023ല്‍ ലണ്ടനില്‍ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം; ചെറുമകന്റെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്  

National
  •  a month ago
No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  a month ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  a month ago
No Image

കെ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി; ഐ.എ.എസ് കസേര വേണം

Kerala
  •  a month ago
No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  a month ago