HOME
DETAILS
MAL
ആറാം ക്ലാസുകാരിയെ ഏഴാം ക്ലാസുകാരന് പീഡിപ്പിച്ചുവെന്ന്, കുട്ടിക്കെതിരേ പോക്സോ ചുമത്തി കേസെടുത്തു
backup
November 07 2019 | 07:11 AM
കൂത്തുപറമ്പ്: ആറാം ക്ലാസുകാരിയെ പീഡിപ്പിച്ചത് ഏഴാം ക്ലാസുകാരന്. കൂത്തുപറമ്പ് പൊലിസ് സ്റ്റേഷന് പരിധിയിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് അതേ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി പീഡിപ്പിച്ചത്.
സംഭവത്തില്‍ പൊലിസ് വിദ്യാര്‍ഥിയുടെ പേരില്‍ പോക്സോ നിയമം ചുമത്തി കേസെടുത്തിരിക്കുകയാണ്. ഏഴാംക്ലാസ് വിദ്യാര്‍ഥിയുടെ പേരില്‍ പോക്സോ നിയമ പ്രകാരം കേസെടുത്ത നടപടിയുടെ ഞെട്ടലിലാണ് സ്കൂളധികൃതരും ബന്ധുക്കളും. തുടര്‍ നടപടികളെന്താകുമെന്ന കാര്യത്തിലാണ് മറ്റുള്ളവരും ഉറ്റുനോക്കുന്നതും. കേസിന്റെ വിശദാംശങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."