കൃഷിയുടെ ഭാവി ഫാര്‍മേഴ്‌സ് പ്രൊഡ്യുസേഴ്‌സ് കമ്പനികളില്‍: മന്ത്രി
പിലാത്തറ: ഫാര്‍മേഴ്‌സ് പ്രൊഡ്യുസേഴ്‌സ് കമ്പനികളിലൂടെയല്ലാതെ കര്‍ഷകര്‍ക്ക് മുന്നോട്ടുപോകാനാവില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ചെറുതാഴം കുരുമുളക് ഉല്‍പാദക കമ്പനി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം കമ്പനികളുടെ ഭാവി മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിലും അതിന്റെ വിപണനത്തിലുമാണ്. കാര്‍ഷിക വിലത്തകര്‍ച്ചയില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ ഇതിലൂടെ സാധിക്കും. ഇത്തരം കമ്പനികള്‍ക്ക് ബജറ്റില്‍ വേണ്ട പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. കമ്പനിയുടെ ലോഗോ പ്രകാശനവും ജില്ലയിലെ മികച്ച കുരുമുളക് കര്‍ഷകരെ ആദരിക്കലും മന്ത്രി നിര്‍വഹിച്ചു.
ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായി. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ചീഫ് (അഗ്രികള്‍ച്ചര്‍) എസ്.എസ് നാഗേഷ് മുഖ്യാതിഥിയായി. വെബ്‌സൈറ്റ് ഉദ്ഘാടനം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി പ്രീത നിര്‍വഹിച്ചു. ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് പ്രഭാവതി ആദ്യവില്‍പന നിര്‍വഹിച്ചു. നബാര്‍ഡ് അസി. മാനേജര്‍ കെ.വി മനോജ് കുമാര്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കേന്ദ്ര അടക്ക സുഗന്ധവിള ഡയരക്ടറേറ്റ് ഡയരക്ടര്‍ ഡോ. ഹോമി ചെറിയാന്‍ നൈപുണ്യ വികസന സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഡോ. പി. ജയരാജ്, ടി.വി കമല, സി. മോഹന്‍ദാസ്, ഡോ. വി.പി നീമ, മറിയം ജേക്കബ്, എന്‍. ചന്ദ്രന്‍ സംസാരിച്ചു. കൃഷി വിജ്ഞാന കേന്ദ്രം, നബാര്‍ഡ്, കേരള കൃഷി വകുപ്പ്, ചെറുതാഴം പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ കേരളത്തില്‍ തന്നെ ആദ്യമായി രൂപീകൃതമായതാണു ചെറുതാഴം കുരുമുളക് ഉല്‍പാദക കമ്പനി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."