HOME
DETAILS
MAL
ചൈന അക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി തായ്വാന്
backup
November 07 2019 | 18:11 PM
തായ്പേയി: സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നുള്ള ആഭ്യന്തര സമ്മര്‍ദം വര്‍ധിക്കുകയാണെങ്കില്‍ ശ്രദ്ധ തിരിച്ചുവിടാനായി ചൈന തങ്ങളെ ആക്രമിച്ചേക്കുമെന്ന് തായ്വാന്. വ്യാപാര യുദ്ധത്തെ തുടര്‍ന്നുള്ള സാമ്പത്തിക തകര്‍ച്ച മറച്ചുവയ്ക്കാനാണ് സൈനിക നടപടിയിലേക്ക് കടക്കുകയെന്ന് തായ്വാന് വിദേശകാര്യ മന്ത്രി ജോസഫ് ഡ്രൂ പറഞ്ഞു.
ചൈനയുടെ ആഭ്യന്തര അസ്ഥിരത രൂക്ഷമാവുകയോ സാമ്പത്തിക മാന്ദ്യം ഗുരുതരമാവുകയോ ചെയ്യുന്ന സാഹചര്യത്തില്‍ കരുതലോടെ നീങ്ങേണ്ടിയിരിക്കുന്നു. സൈനിക സംഘര്‍ഷം പോലെയുള്ള ഗുരുതര സാഹചര്യങ്ങള്‍ നേരിടാനുള്ള തയാറെപ്പുകള്‍ നടത്തേണ്ടിയിരിക്കുന്നു. ഭരണകൂടത്തിനെതിരേയുള്ള ആഭ്യന്തര വിഷയങ്ങളില്‍നിന്ന് ശ്രദ്ധ മാറ്റാനായി വിദേശ വിഷയങ്ങളില്‍ ഇടപെടാനുള്ള തീരുമാനം ചൈനീസ് ഭരണാധികാരികള്‍ സ്വീകരിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."