മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡിന് 234 കോടി രൂപ അനുവദിച്ചു
കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി സര്‍ക്കാര്‍ 234.5 കോടി രൂപ അനുവദിച്ചു. മാസങ്ങളായുള്ള കാത്തിരിപ്പിന് ശേഷമാണ് പദ്ധതിക്കാവശ്യമായ മുഴുവന്‍ തുകയും സര്‍ക്കാര്‍ അനുവദിച്ചത്.
തുക അനുവദിക്കാത്തതിനെ തുടര്‍ന്ന് കര്‍മസമിതിയുടെ നേതൃത്വത്തില്‍ നിരാഹാരസമര പ്രഖ്യാപനം നടന്നിരുന്നു. ബജറ്റിലുള്‍പ്പെടുത്തി മൂന്നു വര്‍ഷം കൊണ്ട് മൂന്നുഘട്ടങ്ങളിലായാണ് പണം നല്‍കുക. ആദ്യ ഗഡു അടുത്ത സംസ്ഥാന ബജറ്റില്‍ വിതരണം ചെയ്യും. 14.8 കിലോമീറ്ററാണ് നാലുവരി പാതയായി വികസിപ്പിക്കുന്നത്. ഇതില്‍ 4.7 ഹെക്ടര്‍ ഭൂമിയാണ് ഇനിയും ഏറ്റെടുക്കാനുള്ളത്. പദ്ധതിക്കായി 334.5 കോടിയുടെ എസ്റ്റിമേറ്റാണ് സര്‍ക്കാരിനു റോഡ്ഫണ്ട് ബോര്‍ഡ് നല്‍കിയത്.
ഇതില്‍ 110 കോടി നേരത്തെ തന്നെ അനുവദിച്ചിരുന്നു. എന്നാല്‍ സ്ഥലം നല്‍കാന്‍ സമ്മതപത്രം നല്‍കിയവര്‍ക്ക് അര്‍ഹമായ തുക ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡോ. എം.ജി.എസ് നാരായണന്റെ നേതൃത്വത്തില്‍ കര്‍മ സമിതി രൂപീകരിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി, പൊതുമരാമത്ത്, ധനകാര്യ മന്ത്രിമാര്‍ എന്നിവരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.
പിന്നീട് കര്‍മ സമിതി നിരാഹാര സമരം പ്രഖ്യാപിക്കുകയായിരുന്നു. പ്രളയ പശ്ചാത്തലത്തില്‍ പദ്ധതി വീണ്ടും അനന്തമായി നീളും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ നടപടി പദ്ധതിക്ക് പുതുജീവനേകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."