ഡിവൈഡറില്‍ റിഫ്ളക്ടര് ഇല്ലാത്തത് അപകടക്കെണിയാകുന്നു
മുക്കം: ഡിവൈഡറില്‍ റിഫ്ളക്ടര് ഇല്ലാത്തത് മൂലം രാത്രി കാലങ്ങളില്‍ അപകടങ്ങള്‍ പതിവാകുന്നു. സംസ്ഥാന പാതയിലെ മുക്കം പി.സി ജങ്ഷനിലാണ് റിഫ്ളക്ടറില്ലാത്തതിനാല് വാഹനങ്ങള്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറുന്നത്.
കഴിഞ്ഞ ദിവസം രാത്രി ഡിവൈഡറില്‍ ഓട്ടോയിടിച്ച് മറിഞ്ഞ് യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റിരുന്നു. തലക്ക് പരുക്കേറ്റ ഇയാള്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംസ്ഥാന പാത വീതി കൂട്ടി ഡിവൈഡറുകളും സിഗ്നലുകളും സ്ഥാപിച്ചിരുന്നെങ്കിലും ദിവസങ്ങള്‍ കൊണ്ടുതന്നെ റിഫ്ളക്ടറുകള്‍ വാഹനമിടിച്ച് തകരുകയായിരുന്നു. അധികൃതര്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി സമയത്ത് പി.സി ജങ്ഷനിലെ ട്രാഫിക് സിഗ്നലുകള്‍ പ്രവര്‍ത്തിക്കാത്തതിനാലും വാഹനങ്ങള്‍ പൊതുവേ കുറവായതിനാലും അമിത വേഗത്തിലാണ് മിക്ക വാഹനങ്ങളും ഇതുവഴി കടന്നു പോകാറുള്ളത്. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."