വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിജ്ഞാപനമായി
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മാര്‍ച്ച് 2020 ല്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷയുടെ വിജ്ഞാപനമായി. ്‌വലൊ.െസലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും.
തിയറി പരീക്ഷകള്‍ 2020 മാര്‍ച്ച് പത്തിന് ആരംഭിച്ച് 27ന് അവസാനിക്കും. കക & കഢ മോഡ്യൂള്‍ പ്രായോഗിക പരീക്ഷകളും, നോണ്‍ വൊക്കേഷണല്‍ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകളും ഫെബ്രുവരി അഞ്ചിന് നടക്കും.
ഒന്നും രണ്ടും വര്‍ഷ പരീക്ഷാ ഫീസ് പിഴ കൂടാതെ 30 വരെയും 20 രൂപ പിഴയോടെ ഡിസംബര്‍ ആറ് വരെയും ''02020110293 ഢഒടഋ എലല'െ' എന്ന ശീര്‍ഷകത്തില്‍ അടയ്ക്കാം.
അപേക്ഷാ ഫോമും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കും. കണക്ക് അധിക വിഷയമായി പരീക്ഷ എഴുതുന്ന, സ്‌കോള്‍ കേരളയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ 100 രൂപ ഫീസ് അധികമായി അടയ്ക്കണം.
അപേക്ഷയുടെ മാതൃക പരീക്ഷാ വിഞ്ജാപനത്തില്‍ നിന്നും പകര്‍പ്പുകള്‍ എടുത്തോ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്‌തോ ഉപയോഗിക്കാം.
ഡോ. അംബേദ്കര്‍ പോസ്റ്റ് മെട്രിക്
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന മുന്നാക്കസമുദായ ക്ഷേമ കോര്‍പ്പറേഷന്‍ 2019, 20 വര്‍ഷത്തെ ഡോ. അംബേദ്കര്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിനായുളള അപേക്ഷകള്‍ ക്ഷണിച്ചു.
ഹയര്‍സെക്കന്‍ഡറി ഡിപ്ലോമസര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ബിരുദം, ബിരുദാനന്തര ബിരുദം, സി.എസി.എം.എസി.എസ്എ.സി.എഫ്.എ ഗവേഷക വിഭാഗം (പിഎച്ച്.ഡി, എം.ഫില്‍,ഡി.ലിറ്റ്,ഡി.എസ്‌സി) എന്നീ മേഖലകളില്‍ പഠിക്കുന്ന കേരളത്തിലെ സംവരണേതര സമുദായങ്ങളില്‍പ്പെടുന്നതും സാമ്പത്തികമായി പിന്നാക്കം നില്‍കുന്ന കുടുംബങ്ങളില്‍ നിന്നുമുളള വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്.
അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും ംംം.സംെരളര.ീൃഴ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തിയതി നവംബര്‍ 20.
ഗസ്റ്റ് ഇന്‍സ്ട്രകടര്‍
അഭിമുഖം
തിരുവനന്തപുരം: ചാക്ക ഗവ. ഐ.ടി.ഐ യില്‍ ഫിറ്റര്‍, ടര്‍ണര്‍, ഇലക്‌ട്രോണിക്‌സ് മെക്കാനിക് എന്നീ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കുന്നതിന് താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ എട്ട് രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുന്‍പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. യോഗ്യത: എസ്.എസ്.എല്‍.സി, ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും എന്‍.എ.സിയും.
മുക്കം നൂരിയ്യ വനിതാ
ഹിഫ്‌ള് കോളജ്
ഇന്റര്‍വ്യൂ നാളെ
മുക്കം: മുക്കം നൂരിയ്യ വനിതാ ഹിഫ്‌ള് കോളജ് പ്രവേശനത്തിനുള്ള ഇന്റര്‍വ്യൂ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് മുക്കം പൊലിസ് സ്‌റ്റേഷന് സമീപത്തുള്ള സ്ഥാപനത്തില്‍ നടക്കും. സമസ്ത 5, 7, 10 ക്ലാസ് പൊതു പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ഥിനികള്‍ക്കാണ് പ്രവേശനം. ഇതോടൊപ്പം നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ് (എന്‍.ഐ.ഒ.എസ്) ന്റെ എസ്.എസ്.എല്‍.സിയും പ്ലസ് ടുവും നല്‍കും. നാല്‍പ്പത് കുട്ടികള്‍ക്കാണ് പ്രവേശനം. മലയാളം, ഉറുദു, ഇംഗ്ലീഷ്, ഹിന്ദി, അറബി ഭാഷാ പഠനവും നല്‍കും. ഹോസ്റ്റല്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 0495 2967786, 79 9468 7928. വാട്‌സ്ആപ്: 9745423086.
സി.ബി.എസ്.ഇ സംസ്ഥാന കലോത്സവം
14 മുതല്‍ 17 വരെ വാഴക്കുളത്ത്
കൊച്ചി: കോണ്‍ഫഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്‌സിന്റെയും ഓള്‍ കേരള സി.ബി.എസ്.ഇ മാനേജ്‌മെന്റ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സി.ബി.എസ്.ഇ സംസ്ഥാന കലോത്സവം 14 മുതല്‍ 17 വരെ മൂവാറ്റുപുഴയ്ക്കടുത്ത് വാഴക്കുളത്തു നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാഴക്കുളം കാര്‍മല്‍ സി.ബി.എസ്.ഇ സ്‌കൂളിലാണ് പ്രധാന വേദി. കേരളത്തിലെ 1400 സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നിന്നായി എണ്ണായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 21 സ്റ്റേജുകളില്‍ അഞ്ച് കാറ്റഗറികളിലായി 144 ഇനം മത്സരങ്ങളാണ് നടക്കുന്നത്.
കാര്‍മല്‍ പബ്ലിക് സ്‌കൂളിനു പുറമേ ഇന്‍ഫന്റ് ജീസസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ചാവറ ഇന്റര്‍നാഷണല്‍ അക്കാദമി, എന്നിവിടങ്ങളിലുമായാണ് മത്സരം. വിദ്യാഭ്യാസ സാഹിത്യരംഗങ്ങളിലെ പ്രമുഖര്‍ ഉദ്ഘാടന-സമാപന പരിപാടികളില്‍ പങ്കെടുക്കും.
അടുത്ത വര്‍ഷം മുതല്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നും ഇക്കാര്യത്തില്‍ സി.ബി.എസ്.ഇ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
കേരള സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി.പി.എം ഇബ്രാഹിം ഖാന്‍, ട്രഷറര്‍ ഏബ്രഹാം തോമസ് എഫ്.സി.എ, ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.എന്‍ സത്യദേവന്‍, കോണ്‍ഫഡറേഷന്‍ ഓഫ് സഹോദയ കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി കെ.എ ഫ്രാന്‍സിസ്, ട്രഷറര്‍ റവ. ഫാ. ബിജു വെട്ടുകല്ലേല്‍, കലോത്സവം ജനറല്‍ കണ്‍വീനര്‍ റവ. ഡോ. സിജന്‍ പോള്‍ ഊന്നുകല്ലേല്‍, എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
കെ.എ.എസ് സൗജന്യ
പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീഎക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ കെ.എ.എസ് പരീക്ഷയ്ക്ക് ആറു മാസം ദൈര്‍ഘ്യമുളള സൗജന്യ പരിശീലനം നല്‍കുന്നു.
ബിരുദം അടിസ്ഥാന യോഗ്യതയുളള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതിപട്ടികവര്‍ഗക്കാര്‍ക്കും ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം.
പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി സ്റ്റെപ്പന്റ് ലഭിക്കും.
ഡിസംബര്‍ ഒന്‍പതിന് ആരംഭിക്കുന്ന ക്ലാസ്സില്‍ ചേരാന്‍ താല്‍പര്യമുളളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഒരു ഫോട്ടോ എന്നിവ സഹിതം ഡിസംബര്‍ അഞ്ചിനു മുന്‍പ് തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീഎക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം. . ഫോണ്‍: 04712543441.
മെഡിക്കല്‍ ഫീസ് ഘടന, കരട് മാര്‍ഗ നിര്‍ദേശങ്ങള്‍
സമര്‍പ്പിക്കാന്‍ ബോഗിന് നിര്‍ദേശം
ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മിഷന്‍ രൂപീകരിക്കുന്നതിന് കാലതാമസം വരുന്നതിനാല്‍ 2020-21 അധ്യായന വര്‍ഷത്തെ സ്വകാര്യ മെഡിക്കല്‍ കോളജുകളിലെയും ഡീമ്ഡ് യൂനിവേഴ്‌സിറ്റികളിലെയും മെഡിക്കല്‍ ഫീസ് ഘടനയ്ക്കായി കരട് മാര്‍ഗ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാരോട് (ബോഗ്) ആവശ്യപ്പെട്ടു.
ഇതേ തുടര്‍ന്ന് എം.സി.ഐയുടെ അധികാരങ്ങളുള്ള ബോഗ് സംസ്ഥാനങ്ങളുമായി കൂടിയാലോചനകള്‍ ആരംഭിക്കുകയും ഫീസ് ഘടനയ്ക്കായി കരട് മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ തേടുകയും ചെയ്തു.
നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ നിലവില്‍ വന്നാല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇല്ലാതാകും. 2018ലാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പൂര്‍ണ അധികാരമുള്ള ഒരു ബോഗിനെ നിയമിച്ചത്. ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ആക്റ്റ് 2019 ലെ 10ാം വകുപ്പിലെ (1) പ്രകാരം സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളിലെ 50 ശതമാനം മെഡിക്കല്‍ സീറ്റുകളുടെ കാര്യത്തില്‍ ഫീസും മറ്റെല്ലാ ചാര്‍ജുകളും നിര്‍ണയിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്താന്‍ കമ്മിഷനെ അധികാരപ്പെടുത്തുന്നു.
ഈ അധികാരം ഉപയോഗിച്ചാണ് അടുത്ത വര്‍ഷത്തെ ഫീസ് ഘടനയില്‍ ശുപാര്‍ശ നല്‍കാന്‍ ബോഗിനോട് ആവശ്യപ്പെട്ടത്.
ദേശീയ മെഡിക്കല്‍ കമ്മിഷന്‍, മെഡിക്കല്‍ ഉപദേശക സമിതി, നാല് സ്വയംഭരണ ബോര്‍ഡുകള്‍ എന്നിവ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ഇതിന് കുറച്ചു സമയമെടുക്കുമെന്നും ആരോഗ്യ മന്ത്രാലയം ബോഗിന് അയച്ച കത്തില്‍ പറയുന്നു. അടുത്ത അധ്യായന വര്‍ഷം മുതല്‍ പ്രവേശന സമയത്ത് വിദ്യാര്‍ഥികളില്‍നിന്ന് ഒന്നാം വര്‍ഷത്തേക്കു മാത്രം ഫീസ് ഈടാക്കാന്‍ രാജ്യത്തുടനീളമുള്ള സ്വകാര്യ മെഡിക്കല്‍, ഡെന്റല്‍ കോളജുകളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്റ്റ് 1956ന് സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ഫീസ് നിയന്ത്രിക്കുന്നതിന് വ്യവസ്ഥയില്ല.
നിലവില്‍ ചില സംസ്ഥാനങ്ങള്‍ കോളജ് മാനേജ്‌മെന്റുകളുമായി ഒപ്പുവച്ച ധാരണാപത്രങ്ങളിലൂടെ സ്വകാര്യ കോളജുകളിലെ ചില സീറ്റുകളുടെ ഫീസ് നിയന്ത്രിക്കുന്നു. കൂടാതെ ഇടക്കാല നടപടിയായി സ്വകാര്യ കോളജുകളിലെ ഫീസ് നിശ്ചയിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുടെ അധ്യക്ഷതയില്‍ സമിതികള്‍ സുപ്രിം കോടതി രൂപീകരിച്ചിട്ടുണ്ട്.
എന്നാല്‍ ഈ കമ്മിറ്റികളുടെ പരിധിയില്‍ വരില്ലെന്ന് സര്‍വകലാശാലകള്‍ അവകാശപ്പെടുന്നു. രാജ്യത്തെ മൊത്തം എം.ബി.ബി.എസ് സീറ്റുകളില്‍ 50 ശതമാനവും നാമമാത്ര ഫീസുള്ള സര്‍ക്കാര്‍ കോളജുകളിലാണ്. ശേഷിക്കുന്ന സീറ്റുകളില്‍ 50 ശതമാനവും സ്വകാര്യ മെഡിക്കല്‍ കോളജുകളിലാണ്. ഇത് എന്‍.എം.സി നിയന്ത്രിക്കും. മൊത്തം സീറ്റുകളുടെ 75 ശതമാനവും സര്‍ക്കാര്‍ നിരക്കില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിയ്ക്കും. കോളജുകളുമായി ഒപ്പുവച്ച വ്യക്തിഗത ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തില്‍ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ അവശേഷിക്കുന്ന സീറ്റുകളുടെ ഫീസ് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉണ്ടായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."