കാലവര്‍ഷം കനത്തു; കുന്തിപ്പുഴയും കരകവിഞ്ഞൊഴുകി
പുലാമന്തോള്‍: ദിവസങ്ങള്‍ക്ക് മുന്‍പ് നീര്‍ച്ചാലായി ഒഴുകിയിരുന്ന കുന്തിപുഴയില്‍ നീരൊഴുക്ക് സജീവമായി. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇരുകരകളും നിറഞ്ഞാണ് കുന്തിപ്പുഴ ഒഴുകുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത കനത്ത മഴയാലാണ് പുഴയിലെ വെള്ളത്തിന്റെ നീരൊഴുക്ക് വര്‍ധിക്കാനിടയാക്കിയത്. ചെളിയും മണ്ണും നിറഞ്ഞ വെള്ളം ആയത് കൊണ്ടും ശക്തമായ നീരൊഴുക്ക് കൊണ്ടും പുഴയില്‍ ആരും കുളിക്കാന്‍ ധൈര്യപ്പെടുന്നില്ല. എന്നാല്‍ പുഴയുടെ ഇരുകരകളിലുള്ള ജനങ്ങള്‍ നിറഞ്ഞൊഴുകുന്ന വെള്ളം കാണാന്‍ കൂട്ടം കൂട്ടമായെത്തുന്നു.
സമീപത്തെ കിണറുകളിലും മറ്റു കുടിവെള്ള സ്രോതസുകളിലും വെള്ളം നിറഞ്ഞുകവിഞ്ഞു. പ്രദേശത്തു എത്തിയവര്‍ക്ക് നിറഞ്ഞൊഴുകിയ പുഴ കാണാന്‍ കഴിഞ്ഞത് പെരുന്നാള്‍ സന്തോഷമായി. ഏറ്റുമീന്‍ കയറിയതോടെ സമീപത്തെ പാടങ്ങളിലും തോട്ടുവരമ്പുകളിലും കുട്ടികളും മുതിര്‍ന്നവരും മീന്‍ പിടിക്കുന്നതില്‍ വ്യാപൃതരായിരുന്നു. പതിവുപോലെ വാള മത്സ്യം തന്നെയായിരുന്നു ഇത്തവണത്തേയും വ്യത്യസ്തം. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് കുന്തിപ്പുഴ കരകവിഞ്ഞ് നിറഞ്ഞൊഴുകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."