ഗൂഡല്ലൂരില്‍ കരിങ്കുരങ്ങുകളുടെ സാന്നിധ്യം
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍- കോഴിക്കോട് അന്തര്‍സംസ്ഥാന പാതയോരത്ത് കരിങ്കുരങ്ങുകളുടെ സാന്നിധ്യം സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ വനാന്തരങ്ങളില്‍ മാത്രം കഴിഞ്ഞുകൂടുന്ന കരിങ്കുരങ്ങുകള്‍ അപൂര്‍വമായാണ് ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങാറുള്ളത്. ഇവയെ സാധാരണ കണ്ടുവരാറ് കുണ്ടംപുഴ, താഴെ നടുകാണി, ഓവാലി തുടങ്ങിയ വനമേഖലകളിലാണ്. അടുത്ത ദിവസങ്ങളിലായി ഗൂഡല്ലൂര്‍- കോഴിക്കോട് റോഡിലെ പാണ്ടിയാര്‍ ടാന്‍ടിക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ കുരങ്ങുകള്‍ തമ്പടിച്ചു വരികയാണ്.
റോഡരികിലെ മരങ്ങളില്‍ കുരങ്ങുകള്‍ ചെയ്യുന്ന അഭ്യാസങ്ങള്‍ കാണാന്‍ വിനോദ സഞ്ചാരികള്‍ അടക്കമുള്ള യാത്ര വാഹനങ്ങള്‍ പാതയോരത്ത് നിര്‍ത്തുന്നതും സ്ഥിരം കാഴ്ചയാണ്. ഈ കുരങ്ങുകളുടെ മാംസം വിവിധ രോഗങ്ങള്‍ക്ക് ഔഷധ ഗുണ മുള്ളതാണെന്ന് കരുതി ഇവയെ ചിലര്‍ വേട്ടയാടുന്നുമുണ്ട്. ഇത് കണക്കിലെടുത്ത് കുരുങ്ങുകളെ ശല്യം ചെയ്യുന്നതും അവയെ ഉപദ്രവിക്കുന്നതും വനം വകുപ്പ് കര്‍ശനമായി വിലക്കിയിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."