റോഡ് സൈഡില്‍ മത്സ്യ വില്പന തടഞ്ഞു
ചങ്ങരംകുളം: റോഡ് സൈഡില്‍ മത്സ്യം വില്‍ക്കുന്നത് പൊതു ജനങ്ങള്‍ക്ക് ശല്യമാകുന്നു എന്ന പരാതിയില്‍ ആലംകോട് പഞ്ചായത്തും, ആരോഗ്യ വകുപ്പും പരിശോധന നടത്തി. കോക്കൂര്‍ സെന്ററിലാണ് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ റോഡിനോട് ചേര്‍ന്ന് മത്സ്യ വില്പനക്കാര് റോഡ് കൈയേറി കച്ചവടം നടത്തുന്നു എന്ന പരാതിയിലാണ് കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗവും പഞ്ചായത്തും പരിശോധന നടത്തിയത്. ആലംകോട് പഞ്ചായത്തിന് നാട്ടുകാര്‍ നല്കിയ പരാതിയില്‍ ആലംകോട് ഗ്രാമപഞ്ചായത്തും, ആലംകോട് ഹെല്‍ത്ത് വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്. റോഡില്‍ നിന്ന് കച്ചവടക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും റോഡരികില്‍ നിന്ന് കച്ചവടം മാറ്റാന്‍ കര്‍ശന നിര്‍ദേശവും നല്കി. വരും ദിവസങ്ങളിലും ഇത്തരത്തില്‍ കച്ചവടം നടത്തുന്നവര്‍ക്കെതിരെയുളള പരിശോധനയും നടപടിയും തുടരുമെന്ന് ആലംകോട് ഹെല്‍ത്ത് ഓഫീസര്‍ പ്രകാശന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."