HOME
DETAILS
MAL
സഊദിയില്‍ ബന്ധു നിയമനം നടത്തിയ ഉദ്യോഗസ്ഥനു ജയിലും പിഴയും
backup
November 08 2019 | 15:11 PM
ജിദ്ദ: സഊദിയില്‍ സര്‍ക്കാര്‍ തന്റെ പദവി ദുരുപയോഗം ചെയ്ത് സ്ഥാപനത്തില്‍ ബന്ധു നിയമനം നടത്തിയ ഉദ്യോഗസ്ഥനു ജയിലും പിഴയും ശിക്ഷ വിധിച്ചു.
ബന്ധുക്കളടക്കം 140 ഉദ്യോഗസ്ഥരെയാണു ഇയാള്‍ അനധികൃതമായി നിയമിച്ചത്. ഇതില്‍ 44 പേര് ചെയ്യുന്ന ജോലിക്ക് അനുയോജ്യമായ യോഗ്യതകള്‍ ഇല്ലാത്തവരായിരുന്നു.
46 ജോലി വാക്കന്‍സികള്‍ ഉള്ളതിലേക്ക് 186 ഉദ്യോഗസ്ഥരെയാണു ആകെ നിയമിച്ചിട്ടുള്ളതെന്നും പരിശോധനയില്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇവരില്‍ 61 പേരുടെ ശമ്പളം നിശ്ചിത പരിധിക്കും മുകളിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.
നിയമിച്ചവരില്‍ തന്നെ 18 പേര്‍ക്ക് തങ്ങളുടെ ജോലി എന്താണെന്ന് അറിയാത്തവരോ ജോലിക്ക് ഹാജരാകാത്തവരോ ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തെ വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകളില്‍ സമീപകാലത്തായി അധികൃതര്‍ ശക്തമായ പരിശോധനകളാണു നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."