HOME
DETAILS
MAL
അയോധ്യ വിധി: സംസ്ഥാനത്ത് കനത്ത സുരക്ഷ, മുഖ്യമന്ത്രിയുടെ പരിപാടികളെല്ലാം റദ്ദാക്കി
backup
November 08 2019 | 16:11 PM
തിരുവനന്തപുരം: അയോധ്യ വിധിയെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കാന്‍ എല്ലാ പൊലിസ് മേധാവി ലോക്നാഥ് ബഹ്റ നിര്‍ദേശം നല്കി. മുഖ്യമന്ത്രി എല്ലാ പരിപാടികളും റദ്ദാക്കി തലസ്ഥാനത്ത് തുടരും.
എല്ലാ ജില്ലാ കലക്ടര്‍മാരുടെയും നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം വിളിച്ച് സമാധാനം പാലിക്കാന്‍ ആഹ്വാനം ചെയ്തതിന് പുറമെയാണ് കനത്ത സുരക്ഷയൊരുക്കാന്‍ പൊലിസ് തീരുമാനിച്ചിരിക്കുന്നത്. സമാധാനം തകര്‍ക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും ശക്തമായി നേരിടുമെന്ന് പൊലിസ് അറിയിച്ചു.
ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും കനത്ത പരിശോധന നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."