HOME
DETAILS

ബഹ്‌റൈനില്‍ മലയാളി പലിശ മാഫിയാ സംഘത്തിന്റെ വിളയാട്ടം രൂക്ഷം; ആത്മഹത്യക്കൊരുങ്ങിയ മലയാളിയെ രക്ഷിക്കാനെത്തിയ സാമൂഹ്യ പ്രവര്‍ത്തകരും ക്രൂരതക്കിരയായി

  
backup
November 25 2018 | 16:11 PM

1561655616516545641564-2

#ഉബൈദുല്ല റഹ്മാനി

മനാമ: ബഹ്‌റൈനില്‍ മലയാളികളുടെ നേതൃത്വത്തിലുള്ള പലിശ മാഫിയ സംഘത്തിന്റെ പ്രവര്‍ത്തനം പ്രവാസികള്‍ക്കിടയില്‍ പിടിമുറുക്കിയതായി റിപ്പോര്‍ട്ട്. നിര്‍ബന്ധിത സാഹചര്യത്തില്‍ കടം വാങ്ങിയ പണം പലിശയിനത്തില്‍ ഇരട്ടിയിലേറെ അടച്ചിട്ടും പലിശ മാഫിയയുടെ നേതൃത്വത്തിലുള്ള ഭീഷണിയും അക്രമവും പ്രവാസികള്‍ക്കിടയില്‍ സാധാരണമാവുകയാണ്. ഇവിടെ ഇരയും വേട്ടക്കാരനും മലയാളികള്‍ തന്നെയാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

കഴിഞ്ഞ ദിവസം പലിശക്കെണിയിലകപ്പെട്ട് ആത്മഹത്യയുടെ വക്കിലെത്തിയ പ്രവാസി മലയാളിയുടെ രക്ഷക്കെത്തിയ മലയാളി സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും തിക്താനുഭവങ്ങളുണ്ടായതോടെയാണ് മലയാളികളുടെ നേതൃത്വത്തിലുള്ള പലിശ മാഫിയാ സംഘത്തിന്റെ വിളയാട്ടവും കൊടുംക്രൂരതയും വീണ്ടും ബഹ്‌റൈന്‍ പ്രവാസികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. നാട്ടിലും വിദേശത്തുമുള്ള ഉന്നത ബന്ധമാണ് പലിശ മാഫിയാ സംഘത്തിന് ധൈര്യം പകരുന്നതെന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ ദിവസ ബഹ്‌റൈനിലെ ടുബ്ലി പ്രവിശ്യയിലുണ്ടായ സംഭവത്തില്‍ പത്തംഗ മലയാളി ഗുണ്ടാ സംഘമാണ് അഞ്ച് മലയാളി സാമൂഹിക പ്രവര്‍ത്തകരേയും ഒപ്പമുണ്ടായിരുന്ന പലിശക്കെണിയിലകപ്പെട്ട പ്രവാസിമലയാളിയെയും മണിക്കൂറുകളോളം ബന്ദികളാക്കി പീഡിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് അക്രമത്തിനിരയായ തൃശൂര്‍ സ്വദേശിയെ ഇപ്പോള്‍ സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് സംഭവം ബഹ്‌റൈന്‍ പോലിസിന്റെ ശ്രദ്ധയില്‍ പെടുത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ബഹ്‌റൈനിലെ പ്രവാസി മലയാളികളെയും സാമൂഹ്യ പ്രവര്‍ത്തകരെയും ഞെട്ടിച്ച പ്രസ്തുത സംഭവത്തെ കുറിച്ച് സാമൂഹ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന വിശദീകരണം ഇപ്രകാരമാണ്:

'കഴിഞ്ഞ വര്‍ഷം തൃശൂര്‍ സ്വദേശിയായ പ്രവാസി മലയാളി പലിശക്ക് പണം നല്‍കുന്ന മറ്റൊരു മലയാളിയില്‍ നിന്നും 500 ബഹ്‌റൈന്‍ ദിനാര്‍ കടം വാങ്ങിയിരുന്നു. ബന്ധുവിന്റെ പാസ്‌പോര്‍ട്ട് പണയം വച്ചാണ് തുക വാങ്ങിയത്. നൂറ് ദിനാറിന് എട്ടുശതമാനം എന്ന കണക്കില്‍ പ്രതിമാസം 48 ദിനാറായിരുന്നു പലിശ. രണ്ടുവര്‍ഷത്തിനിടയില്‍ 500 ദിനാറിനു മുകളില്‍ കാശ് പലിശ ഇനത്തില്‍ മാത്രം തിരിച്ചടക്കുകയും ചെയ്തിരുന്നു.
പിന്നീട് സാമ്പത്തിക പ്രയാസവും ബിസിനസ് തകര്‍ച്ചയും മൂലം കഴിഞ്ഞ കുറച്ച് മാസങ്ങളായി പലിശ നല്‍കുവാന്‍ കഴിഞ്ഞിരുന്നില്ല. മക്കളുടെ സ്‌കൂള്‍ ഫീസുപോലും നല്‍കാനാകാത്ത അവസ്ഥ വന്നതോടെ കുട്ടികളെ നാട്ടിലേക്ക് അയക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് പലിശ മുടങ്ങിയതിനെ തുടര്‍ന്ന് വാദിയുടെ പാസ്‌പോര്‍ട്ട് കൂടി പലിശ ലോബി കൈക്കലാക്കിയത്. തുടര്‍ന്ന് പാസ്‌പോര്‍ട്ട് നല്‍കണമെങ്കില്‍ ഇനിയും ഇരട്ടിയിലധികം തുക തിരിച്ചടക്കണമെന്ന് ഭീഷണിയും ആരംഭിച്ചു. ഗത്യന്തരമില്ലാതെ ആത്മഹത്യക്കൊരുങ്ങിയ ഇരയെ ഒരു സുഹൃത്ത് ബഹ്‌റൈനിലെ സാമൂഹിക പ്രവര്‍ത്തകര്‍ക്കു മുമ്പിലെത്തിക്കുകയായിരുന്നു. ശേഷം പരാതി അന്വേഷിക്കാനായി പലിശക്ക് നല്‍കിയയാളെ ഫോണില്‍ വിളിച്ചപ്പോള്‍ സാമൂഹിക പ്രവര്‍ത്തകരെ തങ്ങള്‍ താമസിക്കുന്ന സ്ഥലേത്തക്ക് സംഘം വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട് തന്ത്രത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരെ മുഴുവന്‍ ഒരു റൂമിലേക്ക് കയറ്റി മണിക്കൂറുകളോളം അവിടെ തടഞ്ഞു വെക്കുകയും പരാതിക്കാരനെ മറ്റൊരു റൂമിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചവശനാക്കുകയുമായിരുന്നു. ഒടുവില്‍ രക്ഷപ്പെടാനായി സംഘത്തിന്റെ ഭീഷണിക്ക് വഴങ്ങി വിവിധ രേഖകളില്‍ ഒപ്പിട്ട് നല്‍കുകയും പലിശ ലോബിക്ക് അനൂകൂലമായി ഇരയെ കൊണ്ട് സംസാരിപ്പിക്കുകയും ചെയ്തു. ഈ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടയുടന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ കമീസ് പോലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരിക്കുകയാണ്.'

പത്തില്‍ കൂടുതല്‍ ആളുകള്‍ സംഘടിച്ചാണ് ഇതെല്ലാം ചെയ്തതെന്നും ബഹ്‌റൈനിലും നാട്ടിലുമായി കേസ് ഫയല്‍ ചെയ്ത് മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ബഹ്‌റൈനിലെ പലിശ വിരുദ്ധ ജനകീയ സമിതി ചെയര്‍മാന്‍ കൂടിയായ സാമൂഹ്യ പ്രവര്‍ത്തകന്‍ ജമാല്‍ ഇരിങ്ങല്‍ സുപ്രഭാതത്തോട് പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ അക്രമ സംഭവത്തില്‍ ഇരയെ മര്‍ദ്ദിച്ചവശനാക്കും മുമ്പ് ജമാല്‍ അടക്കമുള്ള അഞ്ച് സാമൂഹ്യ പ്രവര്‍ത്തകരെയാണ് സംഘം ഒരു റൂമില്‍ പൂട്ടിയിട്ടിരുന്നത്. സംഭവത്തെ കുറിച്ച് പോലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

അതിനിടെ, മലയാളികളുടെ നേതൃത്വത്തിലുള്ള പലിശ മാഫിയ സംഘത്തിനെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് വിവിധ മലയാളി സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തി. പ്രവാസികളെ പിഴിയുകയും ആത്മഹത്യയിലേക്ക് തള്ളിയിടുകയും ചെയ്യുന്ന പലിശ മാഫിയകളെ പിടിച്ചു കെട്ടാനായി മുഴുവന്‍ പ്രവാസി സംഘടനകളും സംഘടിക്കണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ ആഹ്വാനം ചെയ്തു.
.........................................
പലിശ മാഫിയക്കെതിരെ അണിനിരക്കുക :സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍

മനാമ: പ്രവാസി മലയാളികള്‍ക്കിടയില്‍ വളര്‍ന്നു പന്തലിച്ച പലിശ മാഫിയക്കെതിരെ കര്‍മ്മ രംഗത്തിറങ്ങാന്‍ മുഴുവന്‍ പ്രവാസി കൂട്ടായ്മകളും തയ്യാറാകണമെന്ന് സോഷ്യല്‍ വെല്‍ഫെയര്‍ അസോസി യേഷന്‍ ഭാരവാഹികള്‍ ആഹ്വാനം ചെയ്തു.

സാമ്പത്തിക പ്രയാസം കാരണം പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ പലിശക്ക് കടം വാങ്ങുന്നവരോട് പാസ്‌പ്പോര്‍ട്ട്, സി.പി.ആര്‍ തുടങ്ങിയ രേഖകള്‍ ഈടായി വാങ്ങിയ ശേഷം നല്‍കിയ തുകയും ഇരട്ടിയും കൈപറ്റിയിട്ടും കൈവശപ്പെടുത്തിയ രേഖകളുടെ പിന്‍ബലത്തില്‍ ഇരകളെ പ്രവാസ ലോകത്തും നാട്ടിലും മാന്യമായി ജീവിക്കാന്‍ അനുവദിക്കാത്ത അവസ്ഥയാണ് കണ്ടുവരുന്നത് .ഇങ്ങനെ അപമാനിക്കപെട്ടവര്‍ ജീവിതം അവസാനിപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ദിവസം പലിശ മാഫിയയുടെ ഭീഷണിക്കിരയായ ഒരാളുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ചെന്ന പലിശ വിരുദ്ധ പ്രവര്‍ത്തകരെ മണിക്കൂറുകളോളം ബന്ദിയാക്കിയ സംഭവം പലിശ മാഫിയയുടെ സ്വാധീനവും വ്യാപ്തിയും വിളിച്ചറിയിക്കുന്നതാണ്. അതുകൊണ്ട് പലിശ സംഘത്തിനെതിരെ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. പലിശ വിരുദ്ധ കര്‍മ്മ പരിപാടികളുമായി മുന്നോട്ടു പോകുന്ന പലിശ വിരുദ്ധ സമിതിക്ക് പ്രസിഡന്റ് ഇ.കെ സലീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ യോഗം പിന്തുണ വാഗ്ദാനം ചെയ്തതായും ഭാരവാഹികള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago