HOME
DETAILS

Babri Verdict Live: അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കി; ബാബരി മസ്ജിദ് നിലനിന്ന ഭൂമി ഹിന്ദുക്കള്‍ക്ക്; പകരം മുസ്‌ലിംകള്‍ക്ക് വേറെ ഭൂമി നല്‍കണമെന്നും സുപ്രിംകോടതി

  
backup
November 09, 2019 | 2:45 AM

national-babri-verdict-news1-11-2019

 

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് സുപ്രിംകോടതിയുടെ നിര്‍ണായക വിധി. പകരം മുസ്ലിംകള്‍ക്ക് ഭൂമി നല്‍കണമെന്നും രാമക്ഷേത്രം നിര്‍മിക്കണമെന്നും വിധി മൂന്നുമാസത്തിനുള്ളില്‍ നടപ്പാക്കണമെന്നും സുപ്രിംകോടതിയുടെ അഞ്ചംഗഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. ഭൂമിയുടെ ഉടമസ്ഥാവകാശത്തിന്റെ മൂന്നിലൊന്ന് ഹിന്ദുക്കള്‍ക്കും ഒരുഭാഗം സുന്നിവഖ്ഫ് ബോര്‍ഡിനുമായി വിട്ടുനല്‍കിയുള്ള 2010ലെ അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്.

ബാബരി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമെന്നും കോടതി വ്യക്തമാക്കി. രാമക്ഷേത്ര നിര്‍മണത്തിനായി ട്രസ്റ്റ് രൂപീകരിക്കണം. ഇതുസംബന്ധിച്ച് കേന്ദ്രം പദ്ധതി തയാറാക്കണം. സുന്നി വഖ്ഫ് ബോര്‍ഡിന് അയോധ്യയില്‍ തന്നെ ഭൂമിനല്‍കണം. അഞ്ച് ഏക്കര്‍ ഭൂമിയാണ് നല്‍കേണ്ടത്. അയോധ്യയില്‍ തല്‍സ്ഥിതി തുടരണമെന്ന ഉത്തരവിന്റെ ലംഘനമാണ് പള്ളി തകര്‍ത്ത നടപടി. തുല്യതയും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥമെന്ന് കോടതി. പള്ളിക്കകത്ത് മുസ്ലിംകളും പുറത്ത് ഹിന്ദുക്കളും പ്രാര്‍ഥനനടത്തിയിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലും വഖ്ഫ് ബോര്‍ഡിന് അവകാശമില്ല. നമസ്‌കാരം ഉപേക്ഷിച്ചെങ്കിലും പള്ളിയുടെ ഉമടസ്ഥത മുസ്ലിംകള്‍ ഉപേക്ഷിച്ചിരുന്നില്ല. പള്ളി ഉണ്ടായിരുന്നിടത്ത് കെട്ടിടം ഉണ്ടായിരുന്നു. അത് ഇസ്ലാമിക കെട്ടിടം ആയിരുന്നില്ല. ഭൂമിയുടെ ഉടമസ്ഥാവകാശം വിശ്വാസത്തിന്റെ പേരില്‍ തീരുമാനിക്കാനാവില്ല- കോടതി വ്യക്തമാക്കി.

ഏതെങ്കിലും ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്നതിന് രേഖാപരമായി തെളിവില്ലെന്നും അതേസമയം. രാമന്‍ ജനിച്ചത് അയോധ്യയിലാണെന്ന വിശ്വാസത്തില്‍ തര്‍ക്കമില്ല. പള്ളിനിലനിന്ന ഭൂമിയില്‍ ഇരുകൂട്ടരും ആരാധനനടത്തിയിരുന്നു. ഇതുസംബന്ധിച്ച പുരാവസ്തുവകുപ്പിന്റെ കണ്ടെത്തല്‍ തള്ളാനാവില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.

രാവിലെ 10.30നാണ് ഉത്തരവ് പറഞ്ഞ് തുടങ്ങിയത്.

വിഗ്രഹം അതില്‍ 1948ല്‍ സ്ഥാപിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കിയ കോടതി, ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഷിയാ വഖ്ഫ് ബോര്‍ഡിന്റെ ആവശ്യം തള്ളി. രാമജന്‍മഭൂമിയാണോയെന്നത് കോടതിയുടെ പരിഗണനയല്ല, നിര്‍മോഹി അകാഢക്ക് പരിചാരകരുടെ അവകാശമില്ല- കോടതി പറഞ്ഞു.

വിധി ഏകകണ്ഠമാണെങ്കിലും അഞ്ചുജഡ്ജിമാരും പ്രത്യേകം വിധിയാണ് എഴുതിയതിയത്. വിധിയുടെ പൂര്‍ണരൂപം പുറത്തുവന്നിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് വാഹനാപകടം: പരീക്ഷയ്ക്ക് പോയ കോളേജ് വിദ്യാർഥിനി മിനിവാനിടിച്ച് മരിച്ചു

Kerala
  •  20 days ago
No Image

ഹോഴ്സ് റേസ് പ്രേമികൾക്ക് സുവർണാവസരം; ദുബൈ വേൾഡ് കപ്പ് 2026, ടിക്കറ്റ് വിൽപന ആരംഭിച്ചു; ഡിസംബർ 31 വരെ ടിക്കറ്റ് നിരക്കിൽ ഇളവ്

uae
  •  20 days ago
No Image

മുളകുപൊടി എറിഞ്ഞ് അംഗന്‍വാടി അധ്യാപികയുടെ മാല പൊട്ടിച്ചു; പരിചയക്കാരിയും ഇൻസ്റ്റഗ്രാം സുഹൃത്തുക്കളും പിടിയിൽ

crime
  •  20 days ago
No Image

ഡല്‍ഹി സ്‌ഫോടനം: നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണം-സത്താര്‍ പന്തല്ലൂര്‍

Kerala
  •  20 days ago
No Image

പ്രണയം നിരസിച്ചതിൻ്റെ പക; പന്ത്രണ്ടാം ക്ലാസുകാരിയെ കഴുത്തറുത്ത് കൊന്നു

crime
  •  20 days ago
No Image

ഇന്ത്യയിൽ ഷമി, ചെന്നൈയിൽ സഞ്ജു; ധോണിപ്പടക്കൊപ്പം 11ൽ തിളങ്ങാൻ മലയാളി താരം

Cricket
  •  20 days ago
No Image

നിക്ഷേപകർ സൂക്ഷിക്കുക; എമിറേറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കെന്ന വ്യാജേന തട്ടിപ്പ്; മുന്നറിയിപ്പുമായി SCA

uae
  •  20 days ago
No Image

'ആളുകളെ തിക്കിത്തിരക്കി കയറ്റിയിട്ട് എന്ത് കാര്യം, ഒരുക്കം നേരത്തേ തുടങ്ങേണ്ടതായിരുന്നു' ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം 

Kerala
  •  20 days ago
No Image

ഫുട്ബോളിലെ പുതിയ മെസി അവനാണ്: പ്രസ്താവനയുമായി ഇതിഹാസം

Football
  •  20 days ago
No Image

യുഎഇ ദേശീയ ദിനം: ഡിസംബർ 1, 2 തീയതികളിൽ സർക്കാർ ജീവനക്കാർക്ക് അവധി; ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇളവ് ബാധകമല്ല

uae
  •  20 days ago