HOME
DETAILS
MAL
പുതിയ സി.ഐ അന്വേഷണ ചുമതല ഏറ്റെടുത്തു
backup
August 06 2016 | 22:08 PM
പയ്യന്നൂര്‍: ബി.ജെ.പി പ്രവര്ത്തകന് സി.കെ രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണ ചുമതല ശ്രീകണ്ഠപുരം എസ്.ഐക്ക് കൈമാറി. ശ്രീകണ്ഠപുരം സ്റ്റേഷനില്‍ പുതുതായി ചുമതലയേറ്റ സി.ഐ വി.വി ലതീഷാണ് ഇനി അന്വേഷണത്തിന് നേതൃത്വം നല്‍കുക. കേസിന്റെ ചുമതലയുണ്ടായിരുന്ന സി.ഐ അബ്ദുള്‍ റഹീമിനെ കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി. കേസ് സംബന്ധിച്ച ഫയലുകളും പുതിയ ഉദ്യോഗസ്ഥന് കൈമാറി. രണ്ടുദിവസം മുമ്പാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി ഉത്തരവ് വന്നത്. കേസന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതില്‍ ബി.ജെ.പി പ്രതിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."