HOME
DETAILS

ബാബരി കേസ് വിധി: എം.സ്വരാജിന്റെ എഫ്.ബി. പോസ്റ്റിനെതിരേ പൊലിസ് കേസെടുത്തു

  
backup
November 09 2019 | 13:11 PM

fb-post-issue-case-charged-m-swaraj-m-l-a

തിരുവനന്തപുരം: വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന്നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ എന്ന് ബാബരി മസ്ജിദ് കേസ് വിധിയുടെ പശ്ചാത്തലത്തില്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ട അഡ്വ.എം. സ്വരാജ് എം.എല്‍.എക്കെതിരേ പൊലിസ് കേസെടുത്തു. ഇത് സംഘര്‍ഷപരമായ പോസ്റ്റാണെന്നും എം.സ്വരാജിനെതിരേ നടപടിയെടുക്കണമെന്നാശ്യവുമായി യുവമോര്‍ച്ചയുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. വിഷയത്തില്‍ പൊലിസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും യുവ മോര്‍ച്ചാ പ്രസിഡന്റ് പ്രകാശ്ബാബു മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബാബരി മസ്ജിദ് വിധിയുടെ പശ്ചാത്തലത്തില്‍ പ്രകോപനപരമായി പോസ്റ്റിടുന്നവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് കേരള പൊലിസിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ മതസ്പര്‍ദ ഉണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പരമാര്‍ശം നടത്തിയ എം.സ്വരാജ് എം.എല്‍.എയ്‌ക്കെതിരേ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു പൊലിസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. ഫേസ്ബുക്ക് പേജിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെയാണു പരാതിക്കൊപ്പം സമര്‍പ്പിച്ചിരിക്കുന്നത്.

വിധിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കോ ഏതെങ്കിലും മതവിഭാഗള്‍ക്കിടയിലോ ആശങ്കയ്ക്ക് ഇടയാക്കുന്നതോ വിദ്വേഷങ്ങള്‍ പരത്തുന്നതോ സുപ്രിം കോടതിയെ വിശ്വാസത്തില്‍ എടുക്കാത്തതുമായ യാതൊരു പരാമര്‍ശങ്ങളും ഉണ്ടാകരുതെന്ന് സുപ്രിം കോടതിയും മുഖ്യമന്ത്രിയും ഡി.ജി.പിയും മുന്‍കൂട്ടി അറിയിച്ചിരുന്നു. സ്വരാജിന്റേത് അത്തരത്തിലുള്ള നടപടിയാണെന്നും സ്വരാജിനെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നുമായിരുന്നു പ്രകാശ് ബാബു പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ ഫേസ്ബുക്ക് പോസ്റ്റ് ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ

Cricket
  •  4 days ago
No Image

405 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 399 ഡിറ്റനേറ്ററുകള്‍; പാലക്കാട് ഓട്ടോറിക്ഷയില്‍ നിന്ന് വന്‍ സ്‌ഫോടക ശേഖരം പിടികൂടി

Kerala
  •  4 days ago
No Image

ഇന്ത്യ-പാക് പോരിനൊരുങ്ങി ദുബൈ; സ്‌റ്റേഡിയത്തിൽ ഈ വസ്തുക്കള്‍ക്ക് വിലക്ക്

uae
  •  4 days ago
No Image

ട്രിപ്പിൾ സെഞ്ച്വറിയിൽ സെഞ്ച്വറി അടിച്ചവനെ വീഴ്ത്തി; ചരിത്ര റെക്കോർഡിൽ ജോസേട്ടൻ

Cricket
  •  4 days ago
No Image

ദോഹയിലെ ഇസ്‌റാഈൽ ആക്രമണം: അറബ്-ഇസ്‌ലാമിക ഉച്ചകോടി തിങ്കളാഴ്ച; ഉറ്റുനോക്കി ലോകം

International
  •  4 days ago
No Image

300 അടിച്ചിട്ടും മൂന്നാം സ്ഥാനം; ഇംഗ്ലണ്ടിന് മുമ്പേ ചരിത്രത്തിൽ ഈ കടമ്പ കടന്നത് രണ്ട് ടീമുകൾ മാത്രം

Cricket
  •  4 days ago
No Image

നാല് ദിവസത്തിനിടെ ഇസ്‌റാഈൽ ആക്രമിച്ചത് ആറ് രാജ്യങ്ങളെ; പശ്ചിമേഷ്യ അതീവ ആശങ്കയിൽ

International
  •  4 days ago
No Image

സൈബര്‍ ആക്രമണം: രാഹുല്‍ ഈശ്വറിനും ഷാജന്‍ സ്‌കറിയക്കുമെതിരേ പരാതി നല്‍കി നടി റിനി ആന്‍ ജോര്‍ജ്

Kerala
  •  4 days ago
No Image

കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുകയാണോ? കൈവശം വെക്കാവുന്ന സ്വർണത്തിന്റെ അളവ്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയെക്കുറിച്ച് അറിയാം

latest
  •  4 days ago
No Image

ഏഷ്യാ കപ്പ് 2025, ഇന്ത്യ-പാക് മത്സരം; സുരക്ഷാനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബൈ പൊലിസ്

uae
  •  4 days ago