സി.ഐ.എ വിവരങ്ങള്‍ വിശ്വാസ്യയോഗ്യമല്ല; സഊദി മുന്‍ ഇന്റലിജന്‍സ് മേധാവി
റിയാദ്: ജമാല്‍ ഖശോഗി വധവുമായി ബന്ധപ്പെട്ടു അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ നിഗമനങ്ങള്‍ വിശ്വസിക്കാനാകില്ലെന്ന് സഊദി ജനറല്‍ ഇന്റലിജന്‍സ് മുന്‍ മേധാവിയും അമേരിക്കയിലെ മുന്‍ സഊദി അംബാസഡറുമായ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ടു സി.ഐ.എയുടെ നിഗമനങ്ങളും കണ്ടെത്തലുകളുമെന്നു അവകാശപ്പെട്ടു അമേരിക്കന്‍ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റില്‍ ചില റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് അമേരിക്കക്കും അവരുടെ അന്വേഷണ വിഭാഗമായ സി.ഐ.എ ക്കെതിരെയും സഊദി രാജകുടുംബത്തിലെ മുതിര്‍ന്നയാള്‍ കൂടിയായായ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ പ്രതികരിച്ചത്. സി.ഐ.എയുടെ റിപ്പോര്‍ട്ടുകള്‍ വിശ്വാസ്യയോഗ്യമല്ലെന്നതിനു നിരവധി തെളിവുകള്‍ മുന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
സി.ഐ.എയുടെ തെറ്റായ റിപ്പോര്‍ട്ടുകളായിരുന്നു 2003 ല്‍ അമേരിക്കയുടെ ഇറാഖ് യുദ്ധത്തിലേക്ക് നയിച്ചത്. തെറ്റായ ഈ റിപ്പോര്‍ട്ട് പ്രകാരം ആയിരക്കണക്കിനാളുകളുടെ മരണത്തിന് യുദ്ധം ഇടയാക്കി. അര്‍ജന്റീനയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ കിരീടാവകാശി പങ്കെടുക്കും. സഊദിയോട് സഹകരിക്കണമെന്ന് എല്ലാ ലോകനേതാക്കളും മനസിലാക്കുന്നു. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ആഗോള തലത്തില്‍ തങ്ങളുടെ പങ്ക് വഹിക്കുന്നത് സഊദി അറേബ്യ തുടരുകയാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന സഊദിയുടെ അറേബ്യയുടെ പ്രാധാന്യം അംഗീകരിക്കുന്നു. സഊദിയില്‍ രാജ കുടുംബാംഗം തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഒപ്പം ശക്തമായി നിലയുറപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."