കെ.പി.സി.സി ഭാരവാഹികളെ ഒരുമിച്ച് പ്രഖ്യാപിക്കില്ല, പ്രഖ്യാപനം ഘട്ടമായി
തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കെ.പി.സി.സി പുനസംഘടന യാഥാര്‍ഥ്യമാകുന്നു. ഭാരവാഹികളെ മുഴുവന്‍ ഒന്നിച്ചു പ്രഖ്യാപിക്കുന്നത് ആക്ഷേപത്തിന് കാരണമായേക്കാം എന്ന് മുന്‍ നിര്‍ത്തി. ആദ്യഘട്ടത്തില്‍ പകുതി ഭാരവാഹികളെ മാത്രമായിരിക്കും പ്രഖ്യാപിക്കുക. ഒരാള്‍ക്ക് ഒരു പദവി എന്ന നയം ഇക്കുറി നടപ്പാക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം.
വര്‍ക്കിങ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, ഖജാന്‍ജി എന്നിവരെയാവും ആദ്യം പ്രഖ്യാപിക്കുക. സെക്രട്ടറിമാരുടെ പ്രഖ്യാപനം പിന്നീട് നടത്താനാണ് സാധ്യത. ഒരുപക്ഷേ, തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമോ അതല്ലെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമോ ആയിരിക്കും ഈ പ്രഖ്യാപനമുണ്ടാവുക.
30 ജനറല്‍ സെക്രട്ടറിമാരേയും ട്രഷററേയും ഉടനെ പ്രഖ്യാപിക്കും എന്നാണ് വിവരം. ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഇന്നലെ ഡല്‍ഹിയില്‍ എത്തിയിരുന്നു. 126 പേരുടെ പട്ടികയുമായാണ് കെ.പി.സി.സി. അധ്യക്ഷന്‍ ഡല്‍ഹിയിലെത്തിയത്.
ഇന്ന് വൈകീട്ടോ തിങ്കളാഴ്ചയോ ഈ പട്ടിക എ.ഐ.സി.സി. വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അതേസമയം, കെ.പി.സി.സി. പുനഃസംഘടനയില്‍ തര്‍ക്കമുണ്ടോ എന്നകാര്യം തനിക്കറിയില്ലെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."