പ്രചാരണം അവസാനിച്ചു: മിസോറമിലും മധ്യപ്രദേശിലും നാളെ തെരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി: നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലും മിസോറമിലും പ്രചാരണം അവസാനിച്ചു. മധ്യപ്രദേശില്‍ മുഖ്യ എതിരാളികളായ കോണ്‍ഗ്രസും ബി.ജെ.പിയും രൂക്ഷമായ വിമര്‍ശനങ്ങളാണ് പരസ്പരം ഉന്നയിക്കുന്നത്.
ഭരണത്തുടര്‍ച്ചക്ക് ഇത്തവണ തടസമുണ്ടായേക്കുമെന്ന ആശങ്ക ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നുണ്ട്. സര്‍ക്കാരിനെതിരായ ജനവികാരം വോട്ടാക്കി മാറ്റാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് സുഗമമായി നടത്താനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി മിസോറം മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ആശിഷ് കുണ്ഡ്ര അറിയിച്ചു.
നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് മിസോ നാഷനല്‍ ഫ്രണ്ടാണ് മുഖ്യ എതിരാളി. 40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 34 സീറ്റുകള്‍ നേടിയാണ് ഭരിച്ചിരുന്നത്. ഇത്തവണ ബി.ജെ.പിയും രംഗത്തിറങ്ങിയിട്ടുണ്ട്. രണ്ടുസീറ്റെങ്കിലും പിടിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."