താലൂക്ക് വികസന സമിതി യോഗം ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ വേണം
ഇരിട്ടി:ഇരിട്ടി താലൂക്കാശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതില്‍ രോഗികള്‍ ദുരിതമനുഭവിക്കുന്നതായും താലൂക്കാശുപത്രിയായി ഉയര്‍ത്തിയതിന് ശേഷം ഒരു തസ്തികയും അനുവദിച്ചിട്ടില്ലെന്നും ഉള്ള തസ്തികയിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് നിയമനമെന്നും ആശുപത്രി സൂപ്രണ്ടണ്ട് പി.പി.രവീന്ദ്രന്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ പറഞ്ഞു.
മേഖലയിലെ ചില പ്രാഥമിക ഹെല്‍ത്ത് സെന്ററുകളില്‍ ആവശ്യത്തിലേറെ ഡോക്ടര്‍മാരും സ്റ്റാഫും നിലവിലുണ്ട്. ഇവരെ താലൂക്കാശുപത്രിയില്‍ നിയമിക്കാന്‍ വേണ്ടണ്ട നടപടി സ്വീകരിക്കണം. നിലവില്‍ ഉദ്ഘാടനത്തിനായി കാത്തിരിക്കുന്ന ഒരു വാര്‍ഡ് ഉണ്ടെണ്ടന്നും ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റും ഏര്‍പ്പെടുത്തി ഇത് രോഗികള്‍ക്കായി തുറന്നു കൊടുക്കണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.
ഇരിട്ടി പാലത്തിലെ ഗതാഗതക്കുരുക്ക് തടയാന്‍ പൊലിസ് ഇടപെടണം. കാട്ടാന ഉള്‍പ്പെടെ വന്യമൃഗ ശല്യം തടയാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം ഇരിട്ടിയില്‍ സ്ഥിരമായി വേണമെന്നും യോഗത്തില്‍ അഭിപ്രായമുണ്ടണ്ടായി.
കേളകം, പേരാവൂര്‍, കൊട്ടിയൂര്‍, മുഴക്കുന്ന് പഞ്ചായത്തുകളിലെ റോഡരികിലുള്ള ഓവുചാലിന്റെ ഫുട്പാത്തുകള്‍ക്ക് സ്ലാബുകള്‍ പൂര്‍ണമായി സ്ഥാപിക്കണമെന്നും കാല്‍ നടയാത്രക്കാര്‍ ഓവു ചാലില്‍ വീണ് പരിക്കേല്‍ക്കുന്നത് പതിവാണെന്നും പഞ്ചായത്ത് പ്രസിഡണ്ടണ്ടുമാര്‍ യോഗത്തില്‍ പറഞ്ഞു.
തഹസിദാര്‍ കെ ഗോപാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി റോസമ്മ, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍ അശോകന്‍, കെ സുഭാഷ്, ഷിജി നടുപറമ്പില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ ശ്രീധരന്‍, സി ബാബു, ഇബ്രാഹിം മുണ്ടേണ്ടരി, ബി.കെ ഖാദര്‍,കെ.പി കുഞ്ഞികൃഷ്ണന്‍, ബെന്നിച്ചന്‍ മഠത്തിനകം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."