HOME
DETAILS

വീണ്ടും അനിശ്ചിതത്വം; ശിവസേനക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുത്തില്ലെന്ന് കോണ്‍ഗ്രസ്

  
backup
November 11 2019 | 14:11 PM

decision-pending-in-maharashtra-says-congress
ന്യൂഡല്‍ഹി: മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രത്തില്‍ സങ്കീര്‍ണതകളുടെ പേരില്‍ അറിയപ്പെട്ടേക്കാവുന്ന തെരഞ്ഞെടുപ്പ് ഫലത്തിനും കരുനീക്കങ്ങള്‍ക്കും ഒടുവില്‍ അനിശ്ചിതത്വം വീണ്ടും നീളുന്നു. കോണ്‍ഗ്രസും എന്‍.സി.പിയും പിന്തുണ പ്രഖ്യാപിച്ച് ഗവര്‍ണര്‍ക്ക് ഫാക്‌സ് അയച്ചു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇത് നിരാകരിച്ച് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നു. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണറോട് 48 മണിക്കൂര്‍ കൂടി അനുവദിക്കണമെന്ന് ശിവസേനാ നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസും എന്‍.സി.പിയും ഗവര്‍ണര്‍ക്ക് പിന്തുണക്കത്ത് നല്‍കിയിട്ടില്ലെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ പറഞ്ഞു. എന്നാല്‍ ഗവര്‍ണര്‍ സമയം അനുവദിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. തിങ്കളാഴ്ച രാത്രി 7.30നുള്ളില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ചുള്ള തീരുമാനം അറിയിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് സേന നേതാക്കള്‍ ഗവര്‍ണറെ കണ്ടത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം 17 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനം ഗവര്‍ണര്‍ ഭരണത്തിലേക്ക് മാറാനുള്ള സാധ്യതയും തള്ളാനാകില്ല. ശിവസേനയ്ക്ക് പിന്തുണ നല്‍കണോ എന്നകാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ഇന്ന് രണ്ടുതവണ ഉന്നതതലയോഗം ചേര്‍ന്നിരുന്നു.ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന വികാരമാണ് യോഗം പങ്കുവച്ചത്. ശിവസേനയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സര്‍ക്കാരില്‍ പങ്കാളികളാകണമെന്ന് കോണ്‍ഗ്രസിലെ പകുതിയോളം എം.എല്‍.എമാര്‍ ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജയ്പൂര്‍ റിസോര്‍ട്ടില്‍ താമസിക്കുന്ന 44 കോണ്‍ഗ്രസ് എം.എല്‍.എമാരിലെ പകുതിയോളം പേരാണ് ഈ ആവശ്യം ഉന്നയിച്ചത്. മറ്റ് എം.എല്‍.എമാര്‍ സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കുകയാണ് നല്ലതെന്ന നിലപാടാണ് സ്വീകരിച്ചത്. രണ്ട് കൂട്ടരും വിഷയത്തില്‍ നിലപാട് അറിയിച്ചതിനെ തുടര്‍ന്ന് തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡിനോട് എം.എല്‍.എമാര്‍ ആവശ്യപ്പെടുകയായിരുന്നു


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  16 minutes ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  39 minutes ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  an hour ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  an hour ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  2 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  3 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  4 hours ago