HOME
DETAILS
MAL
സ്കോളര്‍ഷിപ്പ് അപേക്ഷ ലളിതമാക്കണം: എസ്.കെ.എം.ഇ.എ
backup
August 06 2016 | 23:08 PM
ചീമേനി: ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കണമെന്നു സമസ്ത കേരള മുസ്ലിം എംപ്ലോയിസ് അസോസിയേഷന് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സ്കോളര്‍ഷിപ്പിനായി നിലവില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. എന്നാല്‍ അപേക്ഷ ക്ഷണിച്ചു ആഴ്ചകള്‍ പിന്നിട്ടിട്ടും നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. അപേക്ഷയില്‍ ചോദിക്കുന്ന കാര്യങ്ങള്‍ സ്കൂളധികൃതര്‍ക്കു പോലും അവ്യക്തമായ സ്ഥിതിക്കു നടപടിക്രമങ്ങള്‍ ലളിതമാക്കി അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും അപേക്ഷിക്കാനുള്ള സൗകര്യം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒരുക്കണമെന്നും സമസ്ത എംപ്ലോയിസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."